സോളാർ കേസിൽ നിയമം നീതിയുടെ വഴിയിലെത്തി: കോടിയേരി ബാലകൃഷ്ണൻ
Thursday, October 12, 2017 11:22 AM IST
തേ​വ​ല​ക്ക​ര: സോ​ളാ​ർ കേ​സി​ൽ നി​യ​മം നീ​തി​യു​ടെ വ​ഴി​ക്കെ​ത്തി​യെ​ന്ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി​യേ​റ്റ് ഉ​പ​രോ​ധ​ത്തെ പ​രി​ഹ​സി​ച്ച​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​ണ് അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട്.

കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി​യും കൂ​ട്ട​രും ആ​ത്മാ​ഭി​മാ​ന​മു​ണ്ടെ​ങ്കി​ൽ പ​ദ​വി​ക​ൾ ഒ​ഴി​യ​ണ​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. തേ​വ​ല​ക്ക​ര​യി​ൽ ക​ശു​വ​ണ്ടി ഫാ​ക്ട​റി സ​മ​ര​ത്തി​ൽ മ​ര​ണ​പ്പെ​ട്ട രാ​ജു​വി​ന്‍റെ കു​ടും​ബ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റ​ൽ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുക​യാ​യി​രു​ന്ന അദ്ദേഹം.

കേ​ര​ളം രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​കു​ന്ന​തി​ൽ വി​റ​ളി പൂ​ണ്ട സം​ഘ​പ​രി​വാ​ർ അ​ക്ര​മം അ​ഴി​ച്ചു വി​ടു​ക​യാ​ണ്. സ​ർ​ക്കാ​രി​നെ​തി​രെ സ​മ​രം പ്ര​ഖ്യാ​പി​ച്ച കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ സി​പി​എം വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. ഏ​രി​യാ സെ​ക്ര​ട്ട​റി ടി. ​മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ , കെ.​രാ​ജ​ഗോ​പാ​ൽ, കെ. ​വ​ര​ദ​രാ​ജ​ൻ, ഇ. ​കാ​സിം, എ​സ്. ജ​യ​മോ​ഹ​ൻ, ജി. ​മു​ര​ളീ​ധ​ര​ൻ, രാ​ജ​മ്മാ ഭാ​സ്ക​ര​ൻ , പി.​ആ​ർ. വ​സ​ന്ത​ൻ, എം.​ശി​വ​ശ​ങ്ക​ര​പി​ള്ള, എ​സ്.​സു​ദേ​വ​ൻ, ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗി​ച്ചു. കു​ടും​ബ സ​ഹാ​യ ഫ​ണ്ട് രാ​ജു​വിന്‍റെ ഭാ​ര്യ ല​ത ഏ​റ്റുവാ​ങ്ങി.