വി​ജ​യ​പു​രം രൂ​പ​ത സ്കൂ​ൾ ക​ലോ​ത്സ​വത്തിനു തുടക്കമായി
Thursday, October 12, 2017 12:00 PM IST
കോ​ട്ട​യം: ക​ല​യും സാ​ഹി​ത്യ​വും നി​റ​ഞ്ഞ ര​ണ്ടു പ​ക​ലു​ക​ൾ സ​മ്മാ​നി​ച്ച് വി​ജ​യ​പു​രം രൂ​പ​താ സ്കൂ​ൾ ക​ലോ​ത്സ​വം വി ​ഫെ​സ്റ്റി​നു തു​ട​ക്ക​മാ​യി. കോ​ട്ട​യം മൗ​ണ്ട് കാ​ർ​മ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ഹോ​ളി​ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​മാ​ണ് വേ​ദി​ക​ൾ. വി​ജ​യ​പു​രം രൂ​പ​ത​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ ആ​യി​ര​ത്തോ​ളം ക​ലാ​പ്ര​തി​ഭ​ക​ളാ​ണ് വേ​ദി​ക​ളെ സ​ന്പ​ന്ന​മാ​ക്കു​ന്ന​ത്.

വി​ജ​യ​പു​രം കോ​ർ​പ​റേ​റ്റ് മു​ൻ അ​ധ്യാ​പി​ക​​യായ ച​ല​ച്ചി​ത്ര -സീ​രി​യ​ൽ താ​രം മ​ഞ്ജു സു​നി​ച്ച​ൻ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.പി​ന്ന​ണി ഗാ​യി​ക ദ​ലീ​മ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​പോ​ൾ ഡെ​ന്നി രാ​മ​ച്ചം​കു​ടി, വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജ​സ്റ്റി​ൻ മ​ഠ​ത്തി​പ്പ​റ​ന്പി​ൽ, സി​സ്റ്റ​ർ ടെ​സ സി​എ​സ്എ​സ്ടി, ജോ​യി​ച്ച​ൻ കെ​പി,​ സി. ലി​ന​റ്റ്, ആ​ൽ​ഫ്ര​ഡ് എം, ​ക​രോ​ളി​ൻ, ബാ​ബു പീ​റ്റ​ർ, ജ​യിം​സ് ജോ​സ​ഫ്, ബി​ജോ​യ് ക​ര​കാ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.