നെ​ടു​മ​ങ്ങാ​ട്ടു പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ളി​ൽ നി​റ​ച്ച പെ​ട്രോ​ളി​ൽ ജ​ലാം​ശം; നാ​ട്ടു​കാ​ർ പ​ന്പ് അ​ട​പ്പി​ച്ചു
നെ​ടു​മ​ങ്ങാ​ട് : വാ​ഹ​ന​ങ്ങ​ളി​ൽ നി​റ​ച്ച പെ​ട്രോ​ളി​ൽ പ​ച്ച​വെ​ള്ളം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് പ​തി​നൊ​ന്നാം ക​ല്ലി​ലെ പ​മ്പ് നാ​ട്ടു​കാ​ർ അ​ട​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പ​തി​നൊ​ന്നം ക​ല്ലി​ലു​ള്ള ഇ​ന്ത്യ​ൻ ഓ​യി​ലി​ന്‍റെ പ​മ്പി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ളി​ൽ നി​റ​ച്ച പെ​ട്രോ​ളി​ൽ പകുതിയിലധികം അ​ള​വി​ൽ വെള്ളം ക​ണ്ടെ​ത്തി​യ​ത്.

പെ​ട്രോ​ൾ നി​റ​ച്ച ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ റി​ക്ഷ​ക​ളും വ​ഴി​യി​ൽ നി​ന്നു​പോ​യ​തി​തെ തു​ട​ർ​ന്ന് തു​ട​ർ​ന്ന് വ​ർ​ക്ക്ഷോ​പ്പി​ൽ നി​ന്ന് മെ​ക്കാ​നി​ക്ക് എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​ട്രോ​ളി​ലെ ജ​ലാം​ശ​മാ​ണ് കാ​ര​ണ​മെ​ന്നു ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ഷേ​ധ​വു​മാ​യി ആ​ദ്യം എ​ത്തി​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വാ​ഹ​നം റി​പ്പ​യ​ർ ചെ​യ്യാ​ൻ പ​ണം ന​ൽ​കി പ​മ്പ് അ​ധി​കൃ​ത​ർ ത​ടി​ത​പ്പി.

എ​ന്നാ​ൽ നി​ര​നി​ര​യാ​യി പെ​ട്രോ​ൾ അ​ടി​ച്ചു വ​ഞ്ചി​ത​രാ​യ​വ​ർ എ​ത്തി​യ​തോ​ടെ പ്ര​തി​ഷേ​ധം നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് എ​ത്തി പ​മ്പ് അ​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പി​ലും പോ​ലീ​സ് വി​വ​രം അ​റി​യി​ച്ചു. പെ​ട്രോ​ൾ സൂ​ക്ഷി​ക്കു​ന്ന ടാ​ങ്കി​നു സ​മീ​പ​മു​ള്ള മാ​ൻ​ഹോ​ളി​ൽ ഉ​ണ്ടാ​യ വി​ള്ള​ലി​ലൂ​ടെ മ​ഴ​വെ​ള്ളം ഒ​ലി​ച്ചി​റ​ങ്ങി​യ​താ​ണ് പെ​ട്രോ​ളി​ൽ വെ​ള്ളം ക​ല​രാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നും പെ​ട്രോ​ൾ വി​ത​ര​ണം നി​ർ​ത്തി വ​ച്ച​താ​യും പ​മ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.