85 ല​ക്ഷ​ത്തി​ന്‍റെ പ​ണി​പൂ​ർ​ത്തി​യാ​ക്കാതെ ര​ണ്ട് വ​ർ​ഷം; മാ​ന​ന്ത​വാ​ടി പ​ഴ​ശി​പാ​ർ​ക്കി​ന് വീ​ണ്ടും ര​ണ്ട് കോ​ടി
മാ​ന​ന്ത​വാ​ടി: ഒ​ന്നാം​ഘ​ട്ട സൗ​ന്ദ​ര്യ വ​ത്ക​ര​ണ​ം പൂ​ർ​ത്തി​യാ​കാ​തെ അ​ട​ഞ്ഞു കി​ട​ക്കു​ന്ന മാ​ന​ന്ത​വാ​ടി പ​ഴ​ശി പാ​ർ​ക്കി​ന് വീ​ണ്ടും ഫ​ണ്ട് അനു​വ​ദി​ച്ചു. പാ​ർ​ക്ക് ന​വീ​ക​ര​ണ​ത്തി​നാ​യി ര​ണ്ട് കോ​ടി രൂ​പ​യാ​ണ് സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

85 ല​ക്ഷം രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ ര​ണ്ട് വ​ർ​ഷമാ​യി പാ​ർ​ക്ക് അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ജി​ല്ല​യി​ലെ ആ​ദ്യ​ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി​രു​ന്ന മാ​ന​ന്ത​വാ​ടി പ​ഴ​ശി പാ​ർ​ക്കി​ന്‍റെ സൗ​ന്ദ​ര്യ വ​ത്ക​ര​ണ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​നാ​യി മൂ​ന്നു കോ​ടി അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ പ്രൊ​പ്പോ​സ​ൽ സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സം ആ​ദ്യം ചേ​ർ​ന്ന വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് യോ​ഗ​ത്തി​ൽ പ്രൊ​പ്പോ​സ​ൽ പ​രി​ശോ​ധി​ച്ച് ബ​ട്ട​ർ ഫ്ളൈ ​പാ​ർ​ക്ക് എ​ന്ന ഘ​ട​കം ഒ​ഴി​വാ​ക്കി ര​ണ്ട് കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​​ക്ക് അം​ഗീ​കാ​രം ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ര​ണ്ട് കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്.

18 മാ​സ​ത്തി​നു​ള്ളി​ൽ പ്ര​വൃ​ത്തി​ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ നി​ഷ്ക​ർ​ഷി​ച്ചു​ള്ള​ത്. എ​ന്നാ​ൽ ര​ണ്ട് വ​ർ​ഷം മു​ന്പ് അ​നു​വ​ദി​ച്ച ഒ​ന്നാം ഘ​ട്ട സൗ​ന്ദ​ര്യ വ​ത്ക​ര​ണം എ​ങ്ങു​മെ​ത്താ​തെ പാ​ർ​ക്ക് അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. നി​ർ​മി​തി കേ​ന്ദ്ര​യും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ സി​ൽ​ക്കി​യും ചേ​ർ​ന്ന് ഏ​റ്റെ​ടു​ത്ത 85 ല​ക്ഷം രൂ​പ​യു​ടെ പ്ര​വൃ​ത്തി​യാണ് പാ​തി വ​ഴി​യ​ിലു​ള്ള​ത്.

ര​ണ്ട് വ​ർ​ഷം മു​ന്പ് നി​ർ​മ്മാ​ണ പ്ര​വൃർ​ത്തി​ക​ൾ​ക്കാ​യി പാ​ർ​ക്ക് അ​ട​ച്ചു​പൂ​ട്ടു​ക​യാ​യി​രു​ന്നു. മു​പ്പ​ത്തി അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ നി​ർ​മ്മാ​ണ പ്ര​വൃ​ർ​ത്തി​ക​ൾ നി​ർ​മ്മി​തി കേ​ന്ദ്ര​യും അ​ന്പ​ത് ല​ക്ഷം രൂ​പ​യു​ടെ പ്ര​വ​ർ​ത്തി​ക​ൾ സി​ൽ​ക്കി​യു​മാ​ണ് ഏ​റ്റെ​ടു​ത്ത​ത്. സി​ൽ​ക്കി ഏ​റ്റെ​ടു​ത്ത ജോ​ലി​ക​ൾ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് മ​റു​ക​രാ​ർ ന​ൽ​കി​യ​തി​നെത്തു​ട​ർ​ന്നാ​ണ് പ​ണി സ് തം​ഭ​ിച്ചത്.

പ്ര​വേ​ശ​ന ക​വാ​ടം, ഓ​ഫീ​സ് മു​റി, ക​ഫ​റ്റീ​രി​യ തു​ട​ങ്ങി​യ​വ​യു​ടെ ജോലിയാ​ണ് സി​ൽ​ക്കി ഏ​റ്റെ​ടു​ത്ത​ത്. പൂ​ർ​ത്തി​യാ​യ പ​ണി​ക​ളി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നാ​താ​യും പ​രാ​തി​യു​ണ്ട്. കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത കെ​ട്ടി​ട​ങ്ങ​ളു​ടെ മേ​ൽ​ക്കൂര​ക​ളി​ലെ ക​ന്പി​ക​ൾ പു​റ​ത്ത് കാ​ണു​ന്ന വി​ധ​ത്തി​ലാ​ണ് നി​ർ​മാ​ണം. നി​ർ​മ്മി​തി കേ​ന്ദ്രം ഏ​റ്റെ​ടു​ത്ത ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക്, ബോ​ട്ട് ജെ​ട്ടി, പാ​ർ​ക്കിം​ഗ്് ഏ​രി​യ, ടോ​യ്്‌ലറ്റ് തു​ട​ങ്ങി​യ​വ​യു​ടെ പണിയും അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്. പൂ​ർ​ത്തി​യാ​ക്കി​യ​വ ഗു​ണ​മേന്മ​യി​ല്ലാ​ത്ത​വ​യാ​ണെ​ന്നും പ​രാ​തി​യു​ണ്ട്.

നി​ർ​മി​തി കേ​ന്ദ്ര​യും ഡി​ടി​പി​സി​യും ഒ​രേ ഉ​ദ്യോ​ഗ​സ്ഥ​ന് കീ​ഴി​ലാ​യ​തി​നാ​ലാ​ണ് ഈ ​ദു​ർ​ഗ​തി​യെ​ന്നാ​ണ് പ​രാ​തി. നി​ർ​മി​തി​ കേ​ന്ദ്ര​ത്തി​ന് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭാ​വ​ത്താ​ൽ പ്ര​വൃ​ത്തി​ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

അ​ഞ്ച് വ​ർ​ഷം മു​ന്പ് ലാ​ഭ​ക​ര​മാ​യിരുന്ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ണിത്. എ​ന്നാ​ൽ ക​രാ​ർ ഏ​റ്റെ​ടു​ത്ത സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ താ​പ്പാ​ന​ക​ളാ​യി മാ​റി. യ​ഥാ​സ​മ​യ​ത്ത് ക​രാ​ർ പൂ​ർ​ത്തി​യാ​ക്കാ​ത്ത​തു​മാ​ണ് പാ​ർ​ക്കി​ന് വി​ന​യാ​യ​ത്. മുന്പ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഫ​ണ്ട് കൃ​ത്യ​മാ​യി വി​നി​യോ​ഗി​ക്കാ​തെ അ​ലം​ഭാ​വം കാ​ണി​ക്കു​ന്പോ​ഴാ​ണ് സ​ർ​ക്കാ​ർ വീ​ണ്ടും ര​ണ്ട് കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.