അ​ക്ഷ​യ് സ്വ​ർ​ണ്ണം കൊ​യ്ത​ത് പ​രി​ക്കി​നെ അ​തി​ജീ​വി​ച്ച്
Thursday, October 12, 2017 12:19 PM IST
മാ​ന​ന്ത​വാ​ടി: കാ​ക്ക​വ​യ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ക്ഷ​യ് ര​ഘു ജൂ​ണി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 800 മീ​റ്റ​റി​ൽ സ്വ​ർ​ണ്ണം കൊ​യ്ത​ത് കാ​ലി​ലെ പ​രി​ക്കി​നെ അ​തി​ജീ​വി​ച്ച്. ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ന്ന ഉ​പ​ജി​ല്ലാ കാ​യി​ക മേ​ള​യി​ൽ ബൂ​ട്ട​ണി​ഞ്ഞ​പ്പോ​ഴാ​ണ് കാ​ലി​ന്‍റെ ഉ​പ്പൂ​റ്റി​ക്ക് പ​രി​ക്കേ​റ്റ​ത്. മു​റി​വു​ണ​ങ്ങാ​ത്ത കാ​ലു​മാ​യി മാ​ന​ന്ത​വാ​ടി​യി​ലെ മൈ​താ​ന​ത്തെ​ത്തി ആ​ദ്യ ദി​വ​സം ത​ന്നെ ഒ​ന്നാം സ്ഥാ​നം നേ​ടു​ക​യാ​യി​രു​ന്നു.

പ്ല​സ്ടു ​വി​ദ്യാ​ർ​ഥി​യാ​യ അ​ക്ഷ​യ് തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം വ​ർ​ഷ​മാ​ണ് ഒ​രേ ഇ​ന​ത്തി​ൽ ജി​ല്ലാ സ് കൂ​ൾ കാ​യി​ക മേ​ള​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​ത്. ആ​ദ്യ​ത​വ​ണ പാ​ല​ക്കാ​ട് ക​ല്ല​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു. നാ​ല് വ​ർ​ഷ​മാ​യി കാ​ക്ക​വ​യ​ലി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. മേ​പ്പാ​ടി പ​ന​ക്ക​പ​റ​ന്പി​ൽ ര​ഘു​വി​ന്‍റെ​യും ഷി​ബി​യു​ടെ​യും മ​ക​നാ​ണ്.