കാരശേരി ഓടത്തെരുവിൽ പുലിഭീതി; പുലിയുടെ കാൽപ്പാടെന്ന് നാട്ടുകാർ; കാട്ടുപൂച്ചയുടേതെന്ന് വനംവകുപ്പ്
Thursday, October 12, 2017 12:37 PM IST
മു​ക്കം: കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഓ​ട​ത്തെ​രു​വി​ൽ പു​ലി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി. ഓ​ട​ത്തെ​രു​വി​ലെ എ​ടാ​രം വ​ർ​ക്ക് ഷോ​പ്പി​നു​ള്ളി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ, ഇ​ത് കാ​ട്ടു​പൂ​ച്ച​യു​ടേ​താ​ണെ​ന്ന് താ​മ​ര​ശേ​രി​യി​ൽ നി​ന്നെ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പു​ലി​യെ​പ്പോ​ലു​ള്ള ജീ​വി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. വ​ർ​ക്ക്ഷോ​പ്പ് തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ഭീ​തി​യി​ലാ​ണെ​ന്ന് വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ എ​ടാ​രം മു​ഹ​മ്മ​ദ​ലി പ​റ​ഞ്ഞു. ര​ണ്ട് വ​ർ​ഷം മു​മ്പ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു ക​ർ​ഷ​ക​ൻ മ​രി​ച്ചി​രു​ന്നു.