വി​മാ​ന​വാ​ഹി​നി ക​പ്പ​ലിന്‍റെ നി​ർ​മാ​ണപു​രോ​ഗ​തി വി​ല​യി​രു​ത്തി
Thursday, October 12, 2017 12:42 PM IST
കൊ​ച്ചി: ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ക്കു​ന്ന ആ​ദ്യ​ത്തെ വി​മാ​ന​വാ​ഹി​നി ക​പ്പ​ലാ​യ ഐ​എ​ൻ​എ​സ് വി​ക്രാ​ന്തി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ചീ​ഫ് ഓ​ഫ് നേ​വ​ൽ സ്റ്റാ​ഫ് അ​ഡ്മി​റ​ൽ സു​നി​ൽ ലാ​ന്പ കൊ​ച്ചി​യി​ലെ​ത്തി.

ദ​ക്ഷി​ണ​നാ​വി​ക​സേ​ന ആ​സ്ഥാ​ന​ത്തെ വി​മാ​ന​ത്താ​വ​ള​മാ​യ ഐ​എ​ൻ​എ​സ് ഗ​രു​ഡ​യി​ലെ​ത്തി​യ അ​ഡ്മി​റ​ൽ സു​നി​ൽ ലാ​ന്പ​യെ ദ​ക്ഷി​ണ നാ​വി​ക​സേ​ന മേ​ധാ​വി വൈ​സ് അ​ഡ്മി​റ​ൽ എ.​ആ​ർ.​ കാ​ർ​വെ അ​ട​ക്ക​മു​ള്ള​വ​ർ സ്വീ​ക​രി​ച്ചു. കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യി​ലെ​ത്തി​യ അ​ദ്ദേ​ഹം വി​ക്രാ​ന്തി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി. കൊ​ച്ചി ക​പ്പ​ൽ​ശാ​ല ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മ​ധു എ​സ്.​ നാ​യ​ർ അ​ട​ക്ക​മു​ള്ള​വ​രു​മാ​യി അ​ദ്ദേ​ഹം ച​ർ​ച്ച ന​ട​ത്തി.