പ​ണ്ട​പ്പി​ള്ളി​യി​ൽ ഇ-​മാ​ലി​ന്യ സം​ഭ​ര​ണ കേ​ന്ദ്ര​വും പൊ​തു​ശൗ​ചാ​ല​യ​വും തു​റ​ന്നു
വാ​ഴ​ക്കു​ളം: പ​ണ്ട​പ്പി​ള്ളി​യി​ൽ പൊ​തു​ശൗ​ചാ​ല​യ​വും ഇ-​മാ​ലി​ന്യ സം​ഭ​ര​ണ കേ​ന്ദ്ര​വും പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു ന​ൽ​കി. മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2016-17 വ​ർ​ഷ​ത്തെ വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മി​ച്ച​ത്. ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ള്ള​മ​റ്റം കു​ഞ്ഞ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ചി​ന്ന​മ്മ ഷൈ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ്ര​സാ​ദി​ന് താ​ക്കോ​ൽ കൈ​മാ​റി ഇ​രു പ​ദ്ധ​തി​ക​ളും ജ​ന​ങ്ങ​ൾ​ക്കാ​യി സ​മ​ർ​പ്പി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം റോ​സി ഏ​ലി​യാ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി​ബി കു​ര്യാ​ക്കോ​സ്, റാ​ണി ജെ​യ്സ​ണ്‍, മി​നി രാ​ജു, സാ​ന്ദ്ര കെ​ന്ന​ഡി, മേ​ഴ്സി ജോ​സ്, സെ​ലി​ൻ ചെ​റി​യാ​ൻ, അ​നീ​ഷ് ക​രു​ണാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി നാ​ല​ര ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ണ്ട​പ്പി​ള്ളി മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ ഇ-​മാ​ലി​ന്യ സം​ഭ​ര​ണ കേ​ന്ദ്രം ആ​രം​ഭി​ച്ച​ത്. അ​നാ​യാ​സം സം​സ്ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത ഇ​ല​ക്ട്രോ​ണി​ക്, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കാ​നാ​യി ഏ​ജ​ൻ​സി​ക​ളെ ഏ​ൽ​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് വാ​ഹ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യും ര​ണ്ട് കു​ടം​ബ​ശ്രീ തൊ​ഴി​ലാ​ളി​ക​ളെ മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നാ​യി നി​യോ​ഗി​ക്കു​ക​യും ചെ​യ്യും.

പ​ണ്ട​പ്പി​ള്ളി ക​വ​ല​യി​ൽ നി​ർ​മി​ച്ച പൊ​തു​ശൗ​ചാ​ല​യ​വും ഇ​തോ​ടൊ​പ്പം ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു ന​ൽ​കി. സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ എ​തി​ർ​പ്പു​യ​ർ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു നി​ല​ച്ചി​രു​ന്ന ശൗ​ചാ​ല​യ നി​ർ​മാ​ണം കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് കാ​വ​ലി​ലാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ദേ​ശീ​യ ശു​ചി​ത്വ മി​ഷ​നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന 10 ടോ​യ്‌​ല​റ്റു​ക​ളി​ൽ ആ​ദ്യ​ത്തേ​താ​ണി​ത്.