സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം തോ​ന്നും​പ​ടി
Thursday, October 12, 2017 12:48 PM IST
കോ​ല​ഞ്ചേ​രി: ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ​യെ​ത്തു​ട​ർ​ന്ന് കോ​ല​ഞ്ചേ​രി​യി​ലെ സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം തോ​ന്നും​പ​ടി​യെ​ന്ന് പ​രാ​തി. സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കാ​തെ മ​റി​ച്ച് വി​ൽ​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. മാ​നേ​ജ​രട​ക്കം ഏ​ഴ് ജീ​വ​ന​ക്കാ​രാ​ണ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലു​ള്ള​ത്. പ​ല ജീ​വ​ന​ക്കാ​രും കൃ​ത്യ​മാ​യി എ​ത്തുന്നില്ലെന്നും എ​ത്തു​ന്ന​വ​ർ കൃ​ത്യ​മാ​യി ജോ​ലി ചെ​യ്യുന്നില്ലെന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ പറയുന്നു.

പ​രാ​തി ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു ശേ​ഷ​വും ജീ​വ​ന​ക്കാ​ർ പ​തി​വു​പോ​ലെ തു​ട​രു​ക​യാ​ണെ​ന്ന് പ​രാ​തി​ക്കാ​ർ പ​റ​യു​ന്നു. ബി​ല്ല​ടി​ക്കാ​നു​ള​ള കൗ​ണ്ട​റു​ക​ളി​ല​ട​ക്കം പ​ല​പ്പോ​ഴും ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രെ വ​ല​യ്‌​ക്കു​ക​യാ​ണ്. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ​യാ​ണ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന സ​മ​യ​മെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ ഇ​തും പാ​ലി​ക്കു​ന്നി​ല്ല.

സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കാ​തെ ബ​ന്ധു​ക്ക​ൾ​ക്കും മ​റ്റും ജീ​വ​ന​ക്കാ​ർ മ​റി​ച്ച് ന​ൽ​കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് എ​ത്തി​യ 300 പാ​ക്ക​റ്റ് വെ​ളി​ച്ചെ​ണ്ണ പി​റ്റേ ദി​വ​സം രാ​വി​ലെ എ​ത്തി​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും പോ​ലും ല​ഭി​ച്ചി​ല്ല.

വെ​ളി​ച്ചെ​ണ്ണ​യ്ക്കും പ​ഞ്ച​സാ​ര​യ്ക്കും നി​ല​വി​ൽ പെ​തു​വി​പ​ണി​യേ​ക്കാ​ൾ വ​ള​രെ താ​ഴ്ന്ന വി​ല​യി​ലാ​ണ് സ​പ്ലൈ​കോ വി​ൽ​ക്കു​ന്ന​ത്. സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​ട്ടി​മ​റി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.