കാ​ലി​ച്ചാ​ന​ടു​ക്കം-​ചോ​യ്യം​കോ​ട് മെ​ക്കാ​ഡം ടാ​റിം​ഗ് എ​വി​ടെ ‍?
സ്വ​ന്തം ലേ​ഖ​ക​ൻ

കാ​ലി​ച്ചാ​ന​ടു​ക്കം: ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​ർ​മാ​ണം തു​ട​ങ്ങു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു മൂ​ന്നു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും കാ​ലി​ച്ചാ​ന​ടു​ക്കം-​ചോ​യ്യം​കോ​ട് ആ​റു കി​ലോ​മീ​റ്റ​ർ മെ​ക്കാ​ഡം ടാ​റിം​ഗ് എ​ങ്ങു​മെ​ത്തി​യി​ല്ല. മാ​ത്ര​വു​മ​ല്ല മെ​ക്കാ​ഡം പ്ര​തീ​ക്ഷി​ച്ചു റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ന​ട​ത്താ​ത്ത​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര​യി​ൽ ന​ടു​വൊ​ടി​യു​ക​യാ​ണ്. റോ​ഡ് ത​ക​ർ​ന്ന​തി​നാ​ൽ ഓ​ടു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് നി​ത്യം ത​ക​രാ​റു​ണ്ടാ​കു​ന്ന​തും ഓ​ട്ടോ-​ടാ​ക്സി​ക​ൾ ജ​ന​ത്തോ​ട് അ​ധി​ക ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​തും വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ക​യാ​ണ്.

മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളാ​യ ബ​ളാ​ൽ, വെ​സ്റ്റ് എ​ളേ​രി, കോ​ടോം-​ബേ​ളൂ​ർ, വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ആ​സ്ഥാ​നം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​മാ​യ പ​ര​പ്പ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ നീ​ലേ​ശ്വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​കു​ന്ന പാ​ത​യാ​ണി​ത്.
എ​ട​ത്തോ​ട് മു​ത​ൽ കാ​ലി​ച്ചാ​ന​ടു​ക്ക​ത്തി​ന് അ​ടു​ത്തു​വ​രെ അ​ഞ്ചു കി​ലോ​മീ​റ്റ​ർ നേ​ര​ത്തെ മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി​യി​രു​ന്നു.

ഏ​റെ വ​ള​വു​തി​രി​വു​ക​ളും ക​യ​റ്റ​ങ്ങ​ളു​മു​ള്ള റോ​ഡ് ന​ന്നാ​ക്കാ​ൻ സ്ഥ​ലം എം​എ​ൽ​എ​യും റ​വ​ന്യു മ​ന്ത്രി​യു​മാ​യ ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ താ​ത്പ​ര്യം കാ​ണി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

പ​ല ഭാ​ഗ​ങ്ങ​ളി​ലും വ​ലി​യ കു​ഴി​ക​ളു​ള്ള റോ​ഡി​ൽ സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്ലാ​ത്ത​ത് അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്നു. ഏ​തു സ​മ​യ​വും അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന ഇ​വി​ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു സൂ​ച​നാ ബോ​ർ​ഡ് സ്ഥാ​പി​ക്കാ​ത്ത​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. റോ​ഡി​ൽ പ​ല​യി​ട​ങ്ങ​ളി​ലും വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട​ത്ത് വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യാ​ൽ കു​ഴി​യേ​തെ​ന്നോ റോ​ഡേ​തെ​ന്നോ യാ​ത്ര​ക്കാ​ർ​ക്കു മ​ന​സി​ലാ​കാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​ട​ക്കം അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തു റോ​ഡി​ലെ നി​ത്യ കാ​ഴ്ചയാ​ണ്.

റ​വ​ന്യു ഭൂ​മി​യേ​റെ; റോ​ഡ് വി​ക​സ​ന് എ​ളു​പ്പം

കാ​ലി​ച്ചാ​ന​ടു​ക്കം സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യം ക​ഴി​ഞ്ഞാ​ൽ സ​മീ​പ​ത്തെ കോ​ള​നി റോ​ഡ് ക​ഴി​ഞ്ഞാ​ൽ ചോ​യ്യം​കോ​ടേ​യ്ക്കു മു​ഴു​വ​ൻ റ​വ​ന്യു ഭൂ​മി​യാ​ണെ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. നി​ല​വി​ലെ റോ​ഡി​ന്‍റെ വ​ള​വു തി​രി​വു​ക​ളും അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ​വും മ​റി​ക​ട​ക്കു​ന്ന​തി​നു ഇ​തു ഏ​റെ സ​ഹാ​യ​ക​മാ​കും.

ഇ​വി​ട​ങ്ങ​ളി​ലെ റ​വ​ന്യു ഭൂ​മി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ൽ ചോ​യ്യം​കോ​ടേ​യ്ക്കു ഏ​റ്റ​ക്കു​റ​ച്ചി​ലൊ​ന്നു​മി​ല്ലാ​തെ സു​ഗ​മ​മാ​യ റോ​ഡ് നി​ർ​മാ​ണം സാ​ധ്യ​മാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഇ​തി​നാ​യി റ​വ​ന്യു വ​കു​പ്പ് ക​നി​യ​ണം. റോ​ഡി​ന്‍റെ വി​ശ​ദ​മാ​യ രൂ​പ​രേ​ഖ ത​യാ​റാ​ക്കി ഉ​ട​ൻ ത​ന്നെ റ​വ​ന്യു മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​നു നി​വേ​ദ​നം ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.

സ്ഥാ​പ​ന​ങ്ങ​ളും സ്കൂ​ളു​ക​ളും നി​ര​വ​ധി

എ​ട​ത്തോ​ട്, കാ​ലി​ച്ചാ​ന​ടു​ക്കം, ചോ​യ്യം​കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​യ കി​നാ​നൂ​ർ-​ക​രി​ന്ത​ളം പി​എ​ച്ച്സി, നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി, പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന കൂ​വാ​റ്റി, ചോ​യ്യം​കോ​ട് സ്കൂ​ളു​ക​ൾ, പാ​ലാ​ത്ത​ടം നീ​ലാ​യി​യി​ലെ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കാ​ന്പ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്കെ​ല്ലാം ഇ​പ്പോ​ൾ യാ​ത്ര ദു​ഃസ​ഹ​മാ​ണ്.

എ​ന്നി​ട്ടും റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നെ​തി​രെ ജ​ന​രോ​ഷം ഉ​യ​രാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്.നീ​ലേ​ശ്വ​ര​ത്തു നി​ന്നും ചോ​യ്യം​കോ​ടേ​യ്ക്ക് ഏ​ഴും ചോ​യ്യം​കോ​ട്ട് നി​ന്നു കാ​ലി​ച്ചാ​ന​ടു​ക്ക​ത്തേ​യ്ക്കു എ​ട്ടും കി​ലോ​മീ​റ്റ​റാ​ണു​ള്ള​ത്. കാ​ലി​ച്ചാ​ന​ടു​ക്ക​ത്താ​ക​ട്ടെ ബ​സ്്സ്റ്റാ​ൻ​ഡ് ഉ​ണ്ടെ​ങ്കി​ലും ഇ​വി​ടേ​യ്ക്കു ക​യ​റാ​ൻ വാ​ഹ​ന​ങ്ങ​ൾ​ക്കു വ​ലി​യ കു​ഴി​ക​ൾ താ​ണ്ടേ​ണ്ടു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.