അ​നു​സ്മ​ര​ണം ന​ട​ത്തി
Thursday, October 12, 2017 12:54 PM IST
പാ​ലാ​വ​യ​ൽ: സെ​ന്‍റ് ജോ​ണ്‍​സ് ഇ​ട​വ​ക​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് വേ​ഗം പ​ക​ർ​ന്ന ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫി​ന്‍റെ ഏഴാം ച​ര​മ ദി​നാ​ച​ര​ണ​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ സെ​ന്‍റ് ജോ​ണ്‍​സ് പ​ള്ളി​യി​ൽ ന​ട​ന്ന പ്ര​ത്യേ​ക തി​രു​ക​ർ​മങ്ങ​ൾ​ക്ക് ഫാ. ​തോ​മ​സ് പ​ട്ടാം​കു​ളം മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ജോ​ണി പ​ന​ന്താ​നം, ഫാ.​വ​ർ​ഗീ​സ് വെ​ട്ടി​യാ​നി​ക്ക​ൽ എ​ന്നി​വ​ർ സ​ഹ കാ​ർ​മി​ക​രാ​യി​രു​ന്നു.

തു​ട​ർ​ന്നു ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടോ​മി​ച്ച​ൻ വ​ട്ടോ​ത്ത് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, സെ​ന്‍റ് ജോ​ണ്‍​സ് എ​ൽ​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ങ്ങ​ളി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​തോ​മ​സ് പ​ട്ടാം​കു​ളം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ സ​ണ്ണി​ജോ​ർ​ജ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​എ.​ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​യി വ​ണ്ട​നാ​നി, ജോ​ജി തെ​രു​വം​കു​ന്നേ​ൽ, സി.​വി.​തെ​രേ​സ, മാ​ർ​ട്ടി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.