ഹ​ർ​ത്താ​ലു​മാ​യി സ​ഹ​ക​രി​ക്കി​ല്ല: വ്യാ​പാ​രി​ക​ൾ
കാ​സ​ർ​ഗോ​ഡ്: 16ന് ​യു​ഡി​എ​ഫ് ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു. തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​ത്വം ന​ൽ​ക​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യ​ത്തെ ത​ട​യു​ന്ന​തി​നെ​തി​രേ​യും നി​ർ​ബ​ന്ധി​ച്ചു ക​ട​ക​ൾ അ​ട​പ്പി​ക്കു​ന്ന​തി​നെ​തി​രേയും ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീസ് മേ​ധാ​വി​യോ​ടും, ജി​ല്ലാ ക​ളക്ട​റോ​ടും നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​താ​ത് മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് സ്വ​യം പ​ണി മു​ട​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. നി​ർ​ബ​ന്ധി​ച്ച് പ​ണി മു​ട​ക്കി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് ഭൂ​ഷ​ണ​മ​ല്ല. നോ​ട്ട് നി​രോ​ധ​നം മൂ​ല​വും അ​ശാ​സ്ത്രീ​യ​മാ​യി ന​ട​പ്പി​ലാ​ക്കി​യ ജി​എ​സ്ടി കൊ​ണ്ടും വ്യാ​പാ​രി​ക​ൾ പൊ​റു​തി​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ട​ക​ൾ അ​ട​പ്പി​ച്ച് വ്യാ​പാ​ര​സ്തം​ഭ​നം ഉ​ണ്ടാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.

വ്യാ​പാ​രി​ക​ൾ നേ​രി​ടു​ന്ന നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളി​ൽ സ​മ​ര​മു​ഖ​ത്ത് ഇ​റ​ങ്ങാ​ൻ വ്യാ​പാ​രി​ക​ൾ നി​ർ​ബ​ന്ധി​ത​രാ​യ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ഇ​ട​യ്ക്കി​ടെ ന​ട​ത്തു​ന്ന ഹ​ർ​ത്താ​ലു​മാ​യി വ്യാ​പാ​രി​ക​ൾ സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് ഏ​കോ​പ​ന​സ​മി​തി അ​റി​യി​ച്ചു.