കു​റു​മാ​ലി​പ്പു​ഴ​യോ​ടു ചേ​ർ​ന്നു​ള്ള റോ​ഡ് ഇ​ടി​ഞ്ഞി​ട്ട് ഒ​ന്ന​ര വ​ർ​ഷം, ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ
Monday, October 16, 2017 1:34 PM IST
ചെ​ങ്ങാ​ലൂ​ർ : കു​ണ്ടു​ക​ട​വി​ൽ കു​റു​മാ​ലി​പ്പു​ഴ​യോ​ടു ചേ​ർ​ന്നു​ള്ള റോ​ഡ് ഇ​ടി​ഞ്ഞി​ട്ട് ഒ​ന്ന​ര വ​ർ​ഷം, ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ. ആ​റ് മീ​റ്റ​ർ വീ​തി​യു​ണ്ടാ​യി​രു​ന്ന റോ​ഡ് ഇ​ടി​ഞ്ഞ് ഒ​രു മീ​റ്റ​റാ​യി ചു​രു​ങ്ങി. മ​ന​ക്ക​ൽ​ക​ട​വി​ലേ​ക്കു​ള്ള കു​ണ്ടു​ക്ക​ട​വ് ബ​ണ്ട് റോ​ഡാ​ണ് 2016 ജൂ​ണ്‍ മാ​സ​ത്തി​ൽ പു​ഴ​യി​ലേ​ക്ക് ഇ​ടി​ഞ്ഞ​ത്.​ കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ ക​ട​വി​ലെ ത​ക​രാ​റി​ലാ​യ ഷ​ട്ട​ർ ചീ​പ്പി​ലൂ​ടെ ക്ര​മാ​തീ​ത​മാ​യി വെ​ള്ളം ഒ​ഴു​കി​യ​താ​ണ് ബ​ണ്ട് റോ​ഡ് ഇ​ടി​യാ​ൻ കാ​ര​ണം.

റോ​ഡ് വി​ണ്ട് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ മ​തി​ലും ത​ക​ർ​ന്നി​രു​ന്നു.​ര​ണ്ട് ത​വ​ണ​യാ​യി അ​ന്പ​ത് മീ​റ്റ​ർ നീ​ള​ത്തി​ൽ റോ​ഡും, പ​തി​ന​ഞ്ച് മീ​റ്റ​ർ നീ​ള​ത്തി​ൽ മ​തി​ലു​മാ​ണ് ഇ​ടി​ഞ്ഞ് വീ​ണ​ത്.​ പി​ന്നീ​ട് ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ന്പ​തി​നാ​യി​രം രൂ​പ ചി​ല​വ​ഴി​ച്ച് ഷ​ട്ട​റി​ന്‍റ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​ഞ്ഞെ​ങ്കി​ലും, പു​ഴ​യോ​രം സം​ര​ക്ഷ​ണ ഭി​ത്തി​ക്കെ​ട്ടി റോ​ഡ് പു​ന​ർ നി​ർ​മി​ക്കാ​ൻ അ​ധി​കൃ​ത​ർ ഇ​തു​വ​രെ ത​യ്യാ​റാ​യി​ട്ടി​ല്ല.

റോ​ഡ് ഇ​ടി​ഞ്ഞ പ​രി​സ​ര​ത്താ​യി പ​ത്തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. ശാ​ന്തി​ന​ഗ​റി​ലേ​ക്കും, ന​ന്തി​പു​ല​ത്തേ​ക്കും പോ​കു​ന്ന​തി​നു​ള്ള എ​ളു​പ്പ​മാ​ർ​ഗ​മാ​ണ് ഈ ​റോ​ഡ്. റോ​ഡ് ഇ​ടി​ഞ്ഞ​തി​നാ​ൽ ഒ​ന്ന​ര വ​ർ​ഷ​മാ​യി വാ​ഹ​ന​സൗ​ക​ര്യ​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് പ​രി​സ​ര​വാ​സി​ക​ൾ. റോ​ഡ് ഇ​ടി​ഞ്ഞ സ​മ​യ​ത്ത് താ​ത്കാ​ലി​ക​മാ​യി മു​ള്ളു​വേ​ലി​ക്കെ​ട്ടി അ​പ​ക​ട​സൂ​ച​ന ന​ൽ​കി​യെ​ങ്കി​ലും ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ അ​ധി​കൃ​ത​ർ ഇ​തു​വ​രെ ത​യ്യാ​റാ​യി​ട്ടി​ല്ല.

വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് ഇ​ടി​ഞ്ഞു വീ​ണ റോ​ഡി​ന്‍റെ ഓ​ര​ത്തു​കൂ​ടി ന​ട​ന്നു പോ​കു​ന്ന​ത്. ഈ ​ഭാ​ഗ​ത്ത് വ​ഴി​വി​ള​ക്കി​ല്ലാ​ത്ത​തും കാ​ൽ​ന​ട യാ​ത്ര​ക്കാ​രെ ഏ​റെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. കാ​ടു​ക​യ​റി​യ ഈ ​ഭാ​ഗ​ത്തു കൂ​ടി ന​ട​ന്നു പോ​കു​ന്പോ​ൾ ശ്ര​ദ്ധ തെ​റ്റി​യാ​ൽ പു​ഴ​യി​ലേ​ക്ക് വീ​ണ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന സ്ഥി​തി​യാ​ണ് ഇ​പ്പോ​ൾ.

അ​ടു​ത്ത വേ​ന​ലി​ൽ പു​ഴ​യി​ൽ താ​ത്കാ​ലി​ക ബ​ണ്ട്കെ​ട്ടു​ന്ന​തോ​ടെ ഷ​ട്ട​ർ ചീ​പ്പ് തു​റ​ന്ന് വെ​ള്ളം ക​നാ​ലി​ലൂ​ടെ തു​റ​ന്ന് വി​ടേ​ണ്ടി വ​രും. ഈ ​രീ​തി​യി​ൽ വെ​ള്ളം തു​റ​ന്നു വി​ട്ടാ​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി നി​ൽ​ക്കു​ന്ന റോ​ഡും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പ​റ​ന്പും പു​ഴ​യി​ലേ​ക്ക് വീ​ണ്ടും ഇ​ടി​ഞ്ഞ് വീ​ഴും. വേ​ന​ലി​ന് മു​ൻ​പാ​യി ഇ​ടി​ഞ്ഞ റോ​ഡ് ഭി​ത്തി​ക്കെ​ട്ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പാ​ണ് റോ​ഡ് നി​ർ​മി​ച്ചു ന​ൽ​കേ​ണ്ട​ത്. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കി​യി​രു​ന്നു. 67 ല​ക്ഷം രൂ​പ ചി​ല​വ് വ​രു​ന്ന പ​ദ്ധ​തി വി​ക​സ​ന സ​മി​തി​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​യു​ടെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥും മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​ട​പ്പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.