ന​ഗ​ര​സ​ഭാ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​: ല​ക്ഷ​ങ്ങ​ളുടെ മാ​ലി​ന്യ സം​ഭ​ര​ണ ബി​ന്നു​ക​ൾ ന​ശി​ക്കു​ന്നു
Monday, October 16, 2017 1:41 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭാ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന മാ​ലി​ന്യ സം​ഭ​ര​ണ ബി​ന്നു​ക​ൾ ന​ശി​ക്കു​ന്നു. തെ​രു​വോ​ര​ങ്ങ​ളി​ലും മ​റ്റും മാ​ലി​ന്യ​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന​തി​നു പ​രി​ഹാ​ര​മാ​കു​ന്ന​തി​നു​ള്ള മാ​ലി​ന്യ​സം​ഭ​ര​ണ ബി​ന്നു​ക​ളാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഹാ​ളി​ൽ കെ​ട്ടി​ക്കി​ട​ന്നു ന​ശി​ക്കു​ന്ന​ത്. ക​രു​വ​ന്നൂ​രി​ലെ പ്രി​യ​ദ​ർ​ശ​നി ഹാ​ളി​ലെ ബാ​ൽ​ക്ക​ണി​യി​ലാ​ണു 600 ഓ​ളം ബി​ന്നു​ക​ൾ അ​നാ​ഥ​മാ​യി കി​ട​ക്കു​ന്ന​ത്.

ജൈ​വ മാ​ലി​ന്യ​ങ്ങ​ളും അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളും വേ​ർ​തി​രി​ച്ച് സം​ഭ​രി​ക്കു​ന്ന​തി​നാ​യി 2010 ൽ ​ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം വാ​ങ്ങി​യ​താ​ണ് ഇ​വ. പൊ​റ​ത്തി​ശേ​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യാ​ണു ഈ ​ബി​ന്നു​ക​ൾ വാ​ങ്ങി​യ​ത്. വി​ദ്യാ​ല​യ​ങ്ങ​ൾ, അങ്ക​ണ​വാ​ടി​ക​ൾ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ൾ, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച് മാ​ലി​ന്യ​ങ്ങ​ൾ സം​ഭ​രി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​യി​രു​ന്നു ഈ ​ബി​ന്നു​ക​ൾ.

ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് വ​ള​മാ​ക്കി മാ​റ്റി​യെ​ടു​ക്കു​ന്നരിനും അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പ്ര​ത്യേ​കം സം​സ്ക​രി​ക്കു​ന്ന​തി​നും ഇ​തു വ​ഴി പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്നു. ര​ണ്ടു ത​ര​ത്തി​ലാ​ണു ബി​ന്നു​ക​ളു​ള്ള​ത്. 600 ഓ​ളം ചെ​റി​യ ബി​ന്നു​ക​ളും 150 വ​ലി​യ ബി​ന്നു​ക​ളും. 2010 ൽ ​പൊ​റ​ത്തി​ശേ​രി പ​ഞ്ചാ​യ​ത്തി​നു ല​ഭി​ച്ച നി​ർ​മ​ൽ പു​ര​സ്കാ​ര തു​ക​യാ​യ അ​ഞ്ചു​ല​ക്ഷം രൂ​പ​യും ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്കി​ന്‍റെ ഒ​രു ല​ക്ഷം രൂ​പ​യും പ​ഞ്ചാ​യ​ത്ത് വ​ക പ്ലാ​ൻ ഫ​ണ്ടും ഉ​പ​യോ​ഗി​ച്ചാ​ണു ഇ​തു വാ​ങ്ങി​യ​ത്.

ശു​ചി​ത്വ​മി​ഷ​ന്‍റെ സ​ഹാ​യ​മാ​യി പ​ത്തു​ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണി​ത്. ഏ​ഴു ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണു അ​ന്നു വാ​ങ്ങി​യ​ത്. സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​യാ​യ റാം ​ബ​യോ​ള​ജി​ക്ക​ൽ സ്ഥാ​പ​ന​മാ​ണു ഈ ​ബി​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. കു​റ​ച്ച് പ​ണം ന​ൽ​കി​യ​തോ​ടെ ഓ​ർ​ഡ​ർ ചെ​യ്്്ത ബി​ന്നു​ക​ളെ​ല്ലാം കൊ​ണ്ടു​വ​ന്നു. ഇ​തി​നി​ട​യി​ലാ​ണു ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പുവ​ന്ന​തും പൊ​റ​ത്തി​ശേ​രി പ​ഞ്ചാ​യ​ത്ത് ന​ഗ​ര​സ​ഭ​യോ​ടു കൂ​ട്ടിച്ചേർ​ത്ത​തും.

ന​ഗ​ര​സ​ഭ​യി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി വ​ന്ന​തോ​ടെ ബി​ന്നു​ക​ൾ വാ​ങ്ങി​യ​ത് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ​യാ​ണെ​ന്ന പേ​രു​പ​റ​ഞ്ഞ് ഏ​ജ​ൻ​സി​ക്കു ബാ​ക്കി തു​ക ന​ൽ​കി​യി​രു​ന്നി​ല്ല. പ​ണം ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഏ​ജ​ൻ​സി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. ബാ​ല​ൻ​സ് തു​ക​യും കോ​ട​തി ചെ​ല​വും ന​ൽ​കാ​നാ​യി​രു​ന്നു 2016 ൽ ​ഉ​ണ്ടാ​യ കോ​ട​തി​വി​ധി. ഇ​തു​പ്ര​കാ​രം തു​ക ന​ൽ​കി​യെ​ങ്കി​ലും മാ​ലി​ന്യ സം​ഭ​ര​ണ ബി​ന്നു​ക​ൾ മോ​ച​ന​മാ​കാ​തെ ഇ​പ്പോ​ഴും ന​ഗ​ര​സ​ഭ​യു​ടെ ഹാ​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

ന​ഗ​രം ശു​ചി​ത്വ വ​ത്ക​രി​ക്കു​വാ​ൻ മു​ന്നി​ട്ടി​റ​ങ്ങേ​ണ്ട ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​തി​നാ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ്യ​മാ​ക്കാ​ത്ത​തി​ന്‍റെ നേ​ർ സാ​ക്ഷ്യ​മാ​ണി​ത്. ഇ​ത്ത​രം ബി​ന്നു​ക​ൾ ആ​വ​ശ്യ​ക്കാ​ർ​ക്കു ന​ൽ​കാ​തെ സ​ർ​ക്കാ​രി​ന്‍റെ ഫ​ണ്ടു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ഉ​ട​ലെ​ടു​ത്തി​ട്ടു​ണ്ട്.