സാ​ഹോ​ദ​ര്യ​മാ​ണു ദേ​ശീ​യ​ത​യു​ടെ അ​ടി​ത്ത​റ: ഡോ. ​കെ.​എം. അ​നി​ൽ
മാ​ള: സാ​ഹോ​ദ​ര്യ​മെ​ന്ന അ​ടി​ത്ത​റ​യി​ൽ നി​ല​കൊ​ള്ളു​ന്ന ഒ​രു ക​ല്പി​ത യാ​ഥാ​ർ​ഥ്യ​മാ​ണ് ദേ​ശീ​യ​ത​യെ​ന്നു കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല ഫോ​ക്‌​ലോ​ർ വി​ഭാ​ഗം മേ​ധാ​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ ഡോ. ​കെ.​എം. അ​നി​ൽ പ​റ​ഞ്ഞു.

ആ​ധുനി​ക​മാ​യ ഒ​രാ​ശ​യ​മാ​ണ് ദേ​ശീ​യ​ത​യെ​ന്നും പൊ​തു​മ​ണ്ഡ​ല​ങ്ങ​ളു​ടെ വി​കാ​സ​ത്തി​ലൂ​ടെ രൂ​പ​പ്പെ​ടു​ന്ന ദേ​ശീ​യ​ത പു​റം​ത​ള്ള​ലി​ന്‍റെ​യ​ല്ല, മ​റി​ച്ച് ഉ​ൾ​ക്കൊ​ള്ള​ലി​ന്‍റെ ആ​ശ​യ​മാ​ണെ​ന്നും അ​നി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. കു​ഴി​ക്കാ​ട്ടു​ശേ​രി ഗ്രാ​മി​ക​യിൽ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​യി​ൽ സാം​സ്കാ​രി​ക "ദേ​ശീ​യ​ത​യു​ടെ പ​രി​ണാ​മ​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡോ. ​വ​ത്സ​ല​ൻ വാ​തു​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​വാ​ദ​ത്തി​ൽ ഡോ. ​ബി. പാ​ർ​വ​തി, ഷീ​ബ ഗി​രീ​ശ​ൻ, യു.​എ​സ്. അ​ജ​യ​കു​മാ​ർ, ഡോ. ​വ​ട​ക്കേ​ട​ത്ത് പ​ത്മ​നാ​ഭ​ൻ, സൂ​ന​ജ് ഹ​രി​ഹ​ര​ൻ, സു​ജ​ൻ പൂ​പ്പ​ത്തി, കെ.​സി. അ​ജ​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി.​കെ. ശ്രീ​ധ​ര​ൻ സ്വാ​ഗ​ത​വും വി.​ആ​ർ. മ​നു​പ്ര​സാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. അ​ടു​ത്ത പ്ര​ഭാ​ഷ​ണം ന​വം​ബ​ർ 19-ന് ​ഡോ. എം.​ജി.​എ​സ്. നാ​രാ​യ​ണ​ൻ നി​ർ​വ​ഹി​ക്കും.