വേ​ദ​നി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യു​ടെ ഹൃ​ദ​യ പാ​ലി​യേ​റ്റീ​വ് കെ​യ​ർ
ഇ​രി​ങ്ങാ​ല​ക്കു​ട:​ കാ​ൻ​സ​ർ, പ​ക്ഷ​ഘാ​തം, വാ​ർ​ധ​ക്യ​ജ​ന്യ രോ​ഗ​ങ്ങ​ൾ എ​ന്നി​വ​മൂ​ലം വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് ഭ​വ​ന​ങ്ങ​ളി​ൽ​ചെ​ന്ന് ശു​ശ്രൂ​ഷ ന​ൽ​കു​ന്ന ഹൃ​ദ​യ പാ​ലി​യേ​റ്റീ​വ് കെ​യ​ർ അ​നേ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​കു​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത പ്ര​ഥ​മ മെ​ത്രാ​ൻ മാ​ർ ജെ​യിം​സ് പ​ഴ​യാ​റ്റി​ലി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ആ​രം​ഭി​ച്ച ഈ ​പ്ര​സ്ഥാ​നം ഇ​രി​ങ്ങാ​ല​ക്കു​ട റീ​ജി​യ​ണി​ലെ 49 പ​ള്ളി​ക​ളി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. 19 ഡോ​ക്ട​ർ​മാ​രും 14 ന​ഴ്സു​മാ​രും സൗ​ജ​ന്യ​മാ​യി ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കു​ന്നു​ണ്ട്.

രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ, എ​യ​ർ​ബെ​ഡ്, വീ​ൽ​ചെ​യ​ർ, നെ​ബു​ലൈ​സ​ർ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഇ​ട​വ​ക​ക​ളു​ടെ​യും സ​ന്മ​ന​സു​ള്ള ഉ​ദാ​ര​മ​തി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​ൽ​കു​ന്ന​ത്. ഹൃ​ദ​യ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ൻ​ട്ര​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ലാ​സ​ർ കു​റ്റി​ക്കാ​ട​ന്‍റെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​സ​ണ്ണി ക​ള​ന്പ​നാ​ത്ത​ട​ത്തി​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ബി​എ​ൽ​എം മാ​ർ​തോ​മ സെ​ന്‍റ​ർ കേ​ന്ദ്ര​മാ​ക്കി​യാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​രി​ങ്ങാ​ല​ക്കു​ട റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ക​ണ്ണം​ന്പി​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡ​യ​ബ​റ്റി​ക് ഹോ​സ്പി​റ്റ​ൽ കേ​ന്ദ്ര​മാ​ക്കി​യും മാ​ള റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ന​വീ​ൻ ഊ​ക്ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ള മേ​ഖ​ല​യി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.