മ​ദ്യല​ഹ​രി​യി​ൽ ബ​സ് അ​ടി​ച്ചുത​ക​ർ​ത്ത ര​ണ്ടു​പേർ അ​റ​സ്റ്റിൽ
Monday, October 16, 2017 1:53 PM IST
പു​തു​ക്കാ​ട് : രാ​പ്പാ​ൾ പ​ള്ള​ത്ത് മ​ദ്യ​ല​ഹ​രി​യി​ൽ സ്വ​കാ​ര്യ ബസി​ന്‍റെ ചി​ല്ല് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ക​ണ്ട​ക്ട​റെ മ​ർ​ദി​ക്കു​ക​യും ഡ്രൈ​വ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ര​ണ്ടു​പേ​രെ പു​തു​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റുചെ​യ്തു. ഞാ​യ​റാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് മൂന്നു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. രാ​പ്പാ​ൾ സ്വ​ദേ​ശി​ക​ളാ​യ കു​ന്ന​ത്തു​പു​ര​യ്ക്ക​ൽ രാ​ജീ​വ് (31), ചെ​റു​ത​റ പ്ര​ജി​ൻ (18) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റുചെ​യ്ത​ത്. ഇ​രി​ങ്ങാ​ല​ക്കു​ട-​ആ​ന്പ​ല്ലൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ശ്രീ​കോ​വി​ൽ ബ​സി​ന്‍റെ ചി​ല്ലാ​ണ് ത​ക​ർ​ത്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.