‘അ​വ​ള്‍ പ​റ​ന്നു​യ​ര​ട്ടെ' ക​ലാ​ജാ​ഥ നാ​ളെ മു​ത​ല്‍
Tuesday, October 17, 2017 12:25 PM IST
മ​ല​പ്പു​റം: പ​തി​നെ​ട്ടു വ​യ​സിൽ താഴെയുള്ള കു​ട്ടി​ക​ളു​ടെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്കരി​ക്കു​ന്ന​തി​നാ​യി സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്‌ഷന്‍ യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​വ​ള്‍ പ​റ​ന്നു​യ​ര​ട്ടെ എ​ന്ന തെ​രു​വു​നാ​ട​ക ക​ലാ​ജാ​ഥ 19 മു​ത​ല്‍ 21വ​രെ ജി​ല്ല​യിലെ വി​വി​ധ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും പ്ര​ധാ​ന ടൗ​ണു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും പ്ര​ദ​ര്‍​ശ​നം ന​ട​ത്തും.

പെ​രി​ന്ത​ല്‍​മ​ണ്ണ എ​സ്എ​ന്‍​ഡി​പി കോ​ള​ജി​ലെ സോ​ഷ്യ​ല്‍ വ​ര്‍​ക്ക് വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ബാ​ല്യ​വി​വാ​ഹ​ത്തി​നെ​തി​രേ തെ​രു​വു​നാ​ട​കം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തു ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​ട്ടി​ക്ക​ല്യാ​ണം ന​ട​ക്കു​ന്ന​തു മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. ജി​ല്ല​യി​ല്‍ 2016 വ​ര്‍​ഷ​ത്തി​ല്‍ 121 ബാ​ല്യ​വി​വാ​ഹ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​ല്‍ കൂ​ടു​ത​ലും ഹ​യ​ര്‍​സെ​ന്‍​ഡ​റി സ്‌​ക്കൂ​ള്‍ കു​ട്ടി​ക​ളു​ടേ​താ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ബാ​ല്യ​വി​വാ​ഹ​ത്തെ മ​ല​പ്പു​റം ജി​ല്ല​യി​ല്‍ ഇ​ല്ല​ായ്മ ചെ​യ്യു​ന്ന​തി​നാ​യി കു​ട്ടി​ക​ളെ ഉ​ത്ബു​ദ്ധ​രാ​ക്കു​ക​യാ​ണ് അ​വ​ള്‍ പ​റ​ന്നു​യ​ര​ട്ടെ എ​ന്ന പേ​രി​ലു​ള്ള തെ​രു​വു​നാ​ട​ക​ത്തി​ന്‍റെ ല​ക്ഷ്യം. നാ​ളെ പെ​രി​ന്ത​ല്‍​മ​ണ്ണ ബോ​യ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലും താ​ഴെ​ക്കോ​ട് സ്‌​കൂ​ള്‍, പെ​രി​ന്ത​ല്‍​മ​ണ്ണ മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലും 20നു ​വെ​ട്ട​ത്തൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, മേ​ലാ​റ്റൂ​ര്‍ ആ​ര്‍​എം​എ​ച്ച്എ​സ്എ​സ് സ്‌​കൂള്‍, ക​രു​വാ​ര​ക്കു​ണ്ട് ബ​സ്‌സ്റ്റാ​ന്‍​ഡ് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലും 21നു ​ജി​ല്ല​യി​ലെ വി​വി​ധ ടൗ​ണു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും തെ​രു​വു​നാ​ട​കം അ​ര​ങ്ങേ​റും.

രാ​ലി​ലെ പ​ത്തി​നു മ​ഞ്ചേ​രി പാ​ണ്ടി​ക്കാ​ട് റോ​ഡി​ലെ ബ​സ്‌സ്റ്റാ​ന്‍​ഡി​ല്‍ ആ​ദ്യ​പ്ര​ദ​ര്‍​ശ​നം ന​ട​ത്തും. 11.30നു ​ഒ​തു​ക്കു​ങ്ങ​ലി​ലും ഉ​ച്ച​യ്ക്കു ര​ണ്ടി​നു പൂ​ക്കോ​ട്ടൂ​ര്‍, ഉ​ച്ച​യ്ക്കു​ശേ​ഷം 3.30നു ​കൊ​ണ്ടോ​ട്ടി ബ​സ്‌സ്റ്റാ​ന്‍​ഡി​ലും പ്ര​ദ​ര്‍​ശ​ന​മു​ണ്ടാ​യി​രി​ക്കും.

മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് പാ​ര്‍​ക്കി​ലാ​ണ് സ​മാ​പ​നം. ത​ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, ബാ​ല്യ​വി​വാ​ഹ നി​രോ​ധ​ന ഓ​ഫീ​സ​ര്‍​മാ​ര്‍, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍, അങ്കണ‍​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍, ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​തി​നി​ധി​ക​ള്‍, കൗ​മാ​ര പ്രാ​യ​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ബാ​ല്യ​വി​വാ​ഹ​ത്തി​നി​ര​യാ​ക്ക​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​നു​ഭ​വ​ക്കു​റി​പ്പും ബാ​ല്യ​വി​വാ​ഹം തു​ട​ച്ചു​നീ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​റി​യി​ച്ചു​ള്ള അ​വ​ള്‍ പ​റ​ന്നു​യ​ര​ട്ടെ എ​ന്ന കു​ട്ടി പ​ത്ര​വും ക​ലാ​ജാ​ഥ​യു​ടെ ഭാ​ഗ​മാ​യി വി​ത​ര​ണം ചെ​യ്യും. വി​വ​ര​ങ്ങ​ള്‍​ക്കു പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫ​സ​ല്‍ പു​ള്ളാ​ട്ട് 9895701222.