പോ​ലീ​സി​ന്‍റെ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മ​ല്ലെ​ന്ന് ആ​ക്ഷേ​പം
Tuesday, October 17, 2017 12:25 PM IST
നി​ല​മ്പൂ​ര്‍: മ​ല​പ്പു​റം ജി​ല്ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും ആ​ശു​പ​ത്രി-​ശു​ചി​മു​റി മാ​ലി​ന്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ നി​ല​മ്പൂ​രി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ നി​ക്ഷേ​പി​ക്കു​ന്ന​ത് വ്യാ​പ​ക​മാ​കു​ന്നു. ചി​ല സ്ഥ​ല​മു​ട​മ​ക​ളു​ടെ ഒ​ത്താ​ശ​യും ഇ​വ​ര്‍​ക്കു​ണ്ട്. ന​മ്പ​ര്‍ ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യ​വു​മാ​യി ഇ​വ​രെ​ത്തു​ന്ന​ത്. പു​ല​ര്‍​ച്ചെ ര​ണ്ട് മ​ണി​ക്കും നാ​ല് മ​ണി​ക്കു​മി​ട​യി​ലാ​ണ് ഇ​വ​രു​ടെ വി​ള​യാ​ട്ടം.

ക​ഴി​ഞ്ഞ ദി​വ​സം വ​ട​പു​റം പ​ഴ​യ പാ​ല​ത്തി​ല്‍ ശു​ചി​മു​റി മാ​ലി​ന്യം ത​ട്ടി​യ ന​ടു​ക്കം മാ​റും മു​ന്‍​പ് ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ള​ക്ക​ലി​ല്‍ ആ​ശു​പ​ത്രി മാ​ലി​ന്യ​വും കോ​ഴി മാ​ലി​ന്യ​വു​മാ​യെ​ത്തി​യ വാ​ഹ​നം നാ​ട്ടു​കാ​രു​ടെ ജാ​ഗ്ര​ത കൊ​ണ്ട് മാ​ത്ര​മാ​ണ് പി​ടി​കൂ​ടാ​നാ​യ​ത്. വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ന​മ്പ​ര്‍ പ്ലേ​റ്റ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച​തി​ന് ഡ്രൈ​വ​ര്‍​ക്കെ​തി​രെ​യും രാ​ത്രി കാ​ല മാ​ലി​ന്യ​നി​ക്ഷേ​പ​ത്തി​ന് വാ​ഹ​നം വി​ട്ടു കൊ​ടു​ക്കു​ന്ന ഉ​ട​മ​ക​ള്‍​ക്കു​മെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​കു​ക​യും ചെ​യ്താ​ല്‍ മാ​ത്ര​മേ നി​ല​മ്പൂ​രി​ലെ മാ​ലി​ന്യ​നി​ക്ഷേ​പ​ത്തി​ന് ത​ട​യി​ടാ​നാ​കൂ.
ക​ഴി​ഞ്ഞ മാ​സം ചാ​ലി​യാ​റി​ലെ മ​ണ്ണു​പ്പാ​ട​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി കൃ​ഷി​യി​ട​ത്തി​ല്‍ മാ​ലി​ന്യം ത​ട്ടാ​ന്‍ സൗ​ക​ര്യം ചെ​യ്ത് കൊ​ടു​ത്ത​ത് നാ​ട്ടു​കാ​രു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്നാ​ണ് നി​ര്‍​ത്തി​വച്ച​ത്.

കാ​ട്ടു​മു​ണ്ട​യി​ലും സ്വ​കാ​ര്യ​വ്യ​ക്തി കൃ​ഷി​യി​ട​ത്തി​ല്‍ മാ​ലി​ന്യ​നി​ക്ഷേ​പ​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കി​യ​തും നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞി​രു​ന്നു. സ്വ​കാ​ര്യ​വ്യ​ക്തി​ക​ള്‍​ക്ക് മാ​ലി​ന്യ​നി​ക്ഷേ​പ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​മ്പോ​ള്‍ ലോ​ഡൊ​ന്നി​ന് നാ​ലാ​യി​രം മു​ത​ല്‍ ആ​റാ​യി​രം വ​രെ​യാ​ണ് പാ​രി​തോ​ഷി​ക​മാ​യി ല​ഭി​ക്കു​ക.

ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പു​ഴ​ക​ള്‍ ഉ​ള്ള​തും കു​ടി​വെ​ള്ള​ത്തി​നാ​യി പു​ഴ​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​തു​മാ​യ മേ​ഖ​ല​യി​ല്‍ രാ​ത്രി​യു​ടെ മ​റ​വി​ല്‍ പു​ഴ​യി​ല​ട​ക്കം ശു​ചി​മു​റി മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കു​ന്ന​ത് പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ അ​ട​ക്കം വ്യാ​പ​ക​മാ​കാ​ന്‍ ഇ​ട​യു​ണ്ട്. പോ​ലീ​സി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച അ​ള​ക്ക​ലി​ല്‍ മാ​ലി​ന്യം സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​മ്പി​ല്‍ കു​ഴി​ച്ചു​മൂ​ടി​യ​ത്.