അ​മി​ത​ഭാ​രം ഏല്‍​പ്പി​ക്കു​ന്ന ന​ഗ​ര​സ​ഭ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​ം: സി​പി​എം
Tuesday, October 17, 2017 12:28 PM IST
നി​ല​മ്പൂ​ര്‍: നി​കു​തി വ​ര്‍​ധ​ന​വി​ന്‍റെ പേ​രി​ല്‍ പൊ​തു​ജ​ന​ങ്ങ​ളു​ടെ മേ​ല്‍ അ​മി​ത​ഭാ​രം അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന ന​ഗ​ര​സ​ഭ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടു. 2013 മു​ത​ലു​ള്ള നി​കു​തി വ​ര്‍​ധ​ന​വ് കാ​ലാ​കാ​ല​ങ്ങ​ളാ​യി പി​രി​ച്ചെ​ടു​ക്കാ​തെ കു​ടു​ശി​ക അ​ട​ക്കം ഒ​ന്നി​ച്ചു പി​രി​ച്ചെ​ടു​ക്കു​ന്ന​തി​നു​ള്ള നീ​ക്കം ജ​ന​ദ്രോ​ഹ​പ​ര​മാ​ണെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. നി​കു​തി കു​ടി​ശി​ക അ​ട​ക്കു​ന്ന​തി​നാ​യി നോ​ട്ടീ​സ് ന​ല്കി​വ​രി​ക​യാ​ണ്. എ​ന്നാ​ല്‍ അ​ട​യ്ക്കേ​ണ്ട സം​ഖ്യ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും നോ​ട്ടീ​സി​ലി​ല്ല. ന​ഗ​ര​സ​ഭ​യി​ലെ​ത്തി​യാ​ല്‍ മാ​ത്ര​മേ സം​ഖ്യ അ​റി​യാ​നാ​വു​ക​യു​ള്ളൂ.

ഇ​ത് സാ​ധാ​ര​ണ​ക്കാ​രെ ഏ​റെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണ്. നി​കു​തി​യു​ടെ പേ​രി​ല്‍ ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​മ്പോ​ള്‍ ന​ഗ​ര​സ​ഭ​യി​ല്‍ ന​ട​ക്കു​ന്ന​ത് ഭ​ര​ണ​സ്തം​ഭ​നം മാ​ത്ര​മാ​ണെ​ന്നും സി​പി​എം കു​റ്റ​പ്പെ​ടു​ത്തി. റോ​ഡു​ക​ളു​ടെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​ണ്. സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ക്ഷേ​മ പ​രി​പാ​ടി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലും ന​ഗ​ര​സ​ഭ പ​രാ​ജ​യ​മാ​ണ്.

സ്വ​ജ​ന പ​ക്ഷ​പാ​തം കാ​ര​ണം ജീ​വ​ന​ക്കാ​ര്‍ വ​രെ സ്ഥ​ലം മാ​റി​പോ​കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. നി​കു​തി വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര കൗ​ണ്‍​സി​ല്‍ വി​ളി​ച്ചു ചേ​ര്‍​ക്ക​ണ​മെ​ന്നും കെ.​റ​ഹീം, ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ടി.​ഹ​രി​ദാ​സ​ന്‍ എ​ന്നി​വ​ര്‍ അ​റി​യിച്ചു.