കൊ​ണ്ടോ​ട്ടി മ​ത്സ്യ​മാ​ര്‍​ക്ക​റ്റ് : ക​രാ​ര്‍ ഒ​പ്പി​ടാ​ന്‍ സ​മ​യം അ​നു​വ​ദി​ക്കും
കൊ​ണ്ടോ​ട്ടി: കൊ​ണ്ടോ​ട്ടി അ​ങ്ങാ​ടി​യി​ലെ മ​ത്സ്യ​മൊ​ത്ത വി​ത​ര​ണ മാ​ര്‍​ക്ക​റ്റ് ലേ​ലം വി​ളി​ച്ച​വ​ര്‍​ക്കു ക​രാ​ര്‍ ഒ​പ്പി​ടാ​ന്‍ സ​മ​യം ന​ല്‍​കാ​ന്‍ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ തീ​രു​മാ​നി​ച്ചു. ചെ​യ​ര്‍​മാ​ന്‍ സി.​കെ. നാ​ടി​ക്കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം. കേ​ന്ദ്രം ലേ​ല​ത്തി​നു എ​ടു​ത്ത​വ​ര്‍ ക​രാ​ര്‍ വ​യ്ക്കു​ന്ന​തി​ന​തി​ലും ലേ​ല തു​ക ബാ​ക്കി അ​ട​ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​തി​നാ​ലും പു​ന​ര്‍​ലേ​ലം ന​ട​ത്ത​ണ​മെ​ന്നു അ​ജ​ണ്ട​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്നു. 8.83 ല​ക്ഷം രൂ​പ​യാ​ണ് ക​രാ​റു​കാ​ര​ന്‍ അ​ടയ്​ക്കേ​ണ്ട​ത്.

ക​രാ​ര്‍ ഒ​പ്പു​വ​യ്ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ച് ലേ​ലം വി​ളി​ച്ച​യാ​ള്‍ ക​ത്തു ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് സെ​ക്ര​ട്ട​റി ഫി​റോ​സ്ഖാ​ന്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. തു​ട​ര്‍​ന്നാ​ണ് ക​രാ​ര്‍ ഒ​പ്പി​ടാ​നും ബാ​ക്കി തു​ക അ​ട​ക്കാ​നും നി​ശ്ചി​ത സ​മ​യം ന​ല്‍​കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ച​ത്. ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ന്‍​ഡ് ഷോ​പ്പിംഗ് കോം​പ്ല​ക്‌​സി​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും മ​ഴ പെ​യ്യു​മ്പോ​ള്‍ വെ​ള​ളം അ​ക​ത്തേ​ക്ക് ക​യ​റു​ന്ന​താ​യും കാ​ണി​ച്ച് ലൈ​സ​ന്‍​സി​ക​ള്‍ ന​ല്‍​കി​യ അ​പേ​ക്ഷ​യും യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​യി.

ഫി​ഫ അ​ണ്ട​ര്‍-17 ലോ​ക​ക​പ്പ് പ്ര​ചാ​ര​ണാ​ര്‍​ഥം ന​ഗ​ര​സ​ഭ​യി​ല്‍ നി​ന്നു 80,000 രൂ​പ അ​നു​വ​ദി​ക്കേ​ണ്ട​തി​ലെ​ന്ന് യോ​ഗം തീ​രു​മാ​നി​ച്ചു. ന​ഗ​ര​സ​ഭ​യി​ല്‍ പ്ര​ച​ര​ണ പ​രി​പാ​ടി ന​ട​ത്തി​യി​രു​ന്നി​ല്ല. യു.​കെ. മ​മ്മ​ദീ​ശ, ചു​ക്കാ​ന്‍ ബി​ച്ചു, ഇ.​എം.​റ​ഷീ​ദ്, സി.​മു​ഹ​മ്മ​ദ് റാ​ഫി, പി.​എ​ന്‍ മോ​ദി, ഇ.​ന​ഫീ​സ, എ.​മു​ഹ​മ്മ​ദ് ഷാ ​തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.