റ​വ​ന്യൂ സം​ഘം പു​ഴ​യോ​ര ഭൂ​മി​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി
ക​രു​വാ​ര​ക്കുണ്ട്: ഒ​ലി​പ്പു​ഴ​യോ​ര​ത്തെ ക​ര്‍​ഷ​ക​രു​ടെ കൈ​വ​ശ​ത്തി​ലി​രി​ക്കു​ന്ന പു​റ​മ്പോ​ക്കു ഭൂ​മി അ​ള​ന്നു വേ​ര്‍​തി​രി​ക്കാ​നെ​ത്തി​യ റ​വ​ന്യൂ സം​ഘം ക​ല്‍​ക്കുണ്ടി​ലെ പു​ഴ​യോ​ര ഭൂ​മി സ​ന്ദ​ര്‍​ശി​ച്ചു മ​ട​ങ്ങി.

ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നി​നു ശേ​ഷ​മാ​ണ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ അ​രു​ണ്‍ ജെ.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റ​വ​ന്യൂ സം​ഘം ക​ല്‍​ക്കുണ്ടി​ലെ​ത്തി​യ​ത്. പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​ങ്ങ​ളു​ടെ കൈ​വ​ശ​ത്തി​ലി​രി​ക്കു​ന്ന കൃ​ഷി​ഭൂ​മി ചി​ല​രു​ടെ താ​ത്പ​ര്യ പ്ര​കാ​രം റ​വ​ന്യൂ വ​കു​പ്പ് പി​ടി​ച്ചെ​ടു​ക്കാ​നെ​ത്തു​മെ​ന്ന വാ​ര്‍​ത്ത​യെ തു​ട​ര്‍​ന്നു ക​ര്‍​ഷ​ക​ര്‍ സ്ഥ​ല​ത്തു നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. കാ​ര്‍​ഷി​കോ​ത്പ​ന്ന വി​ല​യി​ടി​വും വ​ന്യ​മൃ​ഗ​ശ​ല്യ​വും മൂ​ലം നിലനിൽപ്പ് അപകടത്തിലായ ക​ര്‍​ഷ​ക​രു​ടെ ഭൂ​മി പി​ടി​ച്ചെ​ടു​ക്കു​വാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ ക​ര്‍​ഷ​ക​രോ​ഷം ശ​ക്ത​മാ​കു​ക​യാ​ണ്.

ര​ണ്ടു മാ​സം മു​മ്പ് അ​ങ്ങാ​ടി ഇ​ക്കോ വി​ല്ലേ​ജി​നു സ​മീ​പം പു​ഴ​യോ​ര ഭൂ​മി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മം ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ്ര​ക്ഷോ​ഭ​ത്തെ തു​ട​ര്‍​ന്നു നി​ര്‍​ത്തി​വ​ച്ചിരുന്നു.എ​ന്നാ​ല്‍ ക​ര്‍​ഷ​ക​രു​ടെ കൈ​വ​ശ​ത്തി​ലി​രി​ക്കു​ന്ന ഭൂ​മി പി​ടി​ച്ചെ​ടു​ക്കു​വാ​നു​ള്ള പ​ദ്ധ​തി​യി​ല്ലെ​ന്നും ഹ​രി​ത​കേ​ര​ള മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഒ​ലി​പു​ഴ പു​ന​ര്‍​ജീ​വ​ന​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും റ​വ​ന്യൂ സം​ഘം ക​ര്‍​ഷ​ക​രോ​ട് വ്യ​ക്ത​മാ​ക്കി. ക​രു​വാ​ര​ക്കുണ്ട്, തു​വൂ​ര്‍, എ​ട​പ്പ​റ്റ, പാ​ണ്ടി​ക്കാ​ട് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.