ലോ​ക അ​ന​സ്‌​തേഷ്യ ദി​നാ​ച​ര​ണം സംഘടിപ്പിച്ചു
Tuesday, October 17, 2017 12:33 PM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: അ​ന​സ്‌​തേ​ഷ്യ​യെ​ക്കു​റി​ച്ചു സാ​ധാ​ര​ണ ജ​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ അ​വ​ബോ​ധം വ​ള​ര്‍​ത്തേ​ണ്ട​തു അ​നി​വാ​ര്യ​മാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന​സ്‌​തേ​ഷ്യ വി​ദ​ഗ്ധ​രു​ടെ അ​സോ​സി​യേ​ഷ​ന്‍ ന​ട​ത്തു​ന്ന ക​ര്‍​മ​പ​രി​പാ​ടി​ക​ള്‍ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും പെ​രി​ന്ത​ല്‍​മ​ണ്ണ ആ​ര്‍​ഡി​ഒ അ​ജീ​ഷ് കു​ന്ന​ത്ത്.

ലോ​ക അ​ന​സ്‌​തേ​ഷ്യ ദി​നാ​ച​ര​ണ സം​സ്ഥാ​ന​ത​ല പ​രി​പാ​ടി​ക​ള്‍ പെ​രി​ന്ത​ല്‍​മ​ണ്ണ മൗ​ലാ​ന ഹോ​സ്പി​റ്റ​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​ന്‍ സൊ​സൈ​റ്റി ഓ​ഫ് അ​ന​സ്‌​തെറ്റിസ്റ്റ്‌​സ് പ്ര​സി​ഡ​നന്‍റ് ഡോ. ​പി. ശ​ശി​ധ​ര​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മു​തി​ര്‍​ന്ന അ​ന​സ്‌​തേ​ഷ്യോ​ള​ജി​സ്റ്റ് ഡോ. ​ശാ​ന്തി​കു​മാ​റി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. അ​ന​സ്‌​തേ​ഷ്യ പൊ​തു​ജ​ന​ങ്ങ​ള്‍ അ​റി​യാ​ന്‍ എന്നപു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം മൗ​ലാ​ന മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് കെ.​എ സീ​തി, ഐ​എ​എം മു​ന്‍ ദേ​ശീ​യ വൈ​സ്പ്ര​സി​ഡ​ന്‍റ് ഡോ. ​വി.​യു സീ​തി​ക്കു ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു. അ​ന​സ്‌​തേ​ഷ്യ​യു​ടെ ച​രി​ത്ര​ക്കു​റി​ച്ചു ഡോ. ​ബ്ര​ജേ​ഷ് വ​ര്‍​മ (എം​ഇ​എ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ്) പ്ര​ഭാ​ഷ​ണം ന​ട​ത്തി. പെ​രി​ന്ത​ല്‍​മ​ണ്ണ പെ​യി​ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്കി​ലേ​ക്കു​ള്ള സം​ഭാ​വ​ന പെ​ട്ടി​ക​ള്‍ പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്ക് സെ​ക്ര​ട്ട​റി ഡോ. ​അ​ബീ​റി​നു ഡോ. ​സു​ധാ​ക​ര്‍, ഡോ. ​ഫി​ര്‍​ദൗ​സ് എ​ന്നി​വ​ർ കൈ​മാ​റി.