സം​സ്കൃ​തി​യു​ടെ സു​ൽ​ത്താ​ൻ: പു​സ്ത​ക പ്ര​ദ​ർ​ശ​നം നാളെ ​തു​ട​ങ്ങും
തേഞ്ഞിപ്പലം: ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യും യു.​എ.​ഇ സു​പ്രീം കൗ​ണ്‍​സി​ൽ അം​ഗ​വു​മാ​യ ഡോ.​ഷെ​യ്ഖ് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ര​ചി​ച്ച ഗ്ര​ന്ഥ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം നാളെ മു​ത​ൽ മൂ​ന്ന് ദി​വ​സം കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ ന​ട​ത്തും. സി.​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ ലൈ​ബ്ര​റി ഹാ​ളി​ലാ​ണ് പു​സ്ത​ക​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ക. ഉ​ദ്ഘാ​ട​നം 19-ന് ​രാ​വി​ലെ പ​ത്തിനു സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും.

ഷാ​ർ​ജാ ഭ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫീ​സ് ചെ​യ​ർ​മാ​ൻ ഷെ​യ്ഖ് സ​ലിം അ​ബ്ദു​റ​ഹി​മാ​ൻ സ​ലിം അ​ൽ ഖാ​സി​മി ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഷാ​ർ​ജാ ഭ​ര​ണാ​ധി​കാ​രി​യെ​ക്കു​റി​ച്ച് ഡോ.​എ​സ്.​ഡി.​കാ​ർ​ണി​ക് എ​ഴു​തി​യ ന്ധ​സു​ൽ​ത്താ​ൻ ഓ​ഫ് ക​ൾ​ച്ച​ർ’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ മ​ല​യാ​ള പ​രി​ഭാ​ഷ​യു​ടെ-​സം​സ്കൃ​തി​യു​ടെ സു​ൽ​ത്താ​ൻ-​പ്ര​കാ​ശ​നം ച​ട​ങ്ങി​ൽ പി.​അ​ബ്ദു​ൽ ഹ​മീ​ദ് നി​ർ​വ​ഹി​ക്കും. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വൈ.​എ.​റ​ഹീം ഏ​റ്റു​വാ​ങ്ങും. വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, സി​നി​മാ പ്ര​ദ​ർ​ശ​നം, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ത്രി​ദി​ന പ​രി​പാ​ടി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.