കായിക കിരീടം ക​ണ്ണൂ​ർ നോ​ർ​ത്തിന്
ക​ണ്ണൂ​ർ: മൂ​ന്നു ദി​വ​സ​മാ​യി ക​ണ്ണൂ​ർ പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ന​ട​ന്നു​വ​ന്ന ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ക​ണ്ണൂ​ർ നോ​ർ​ത്തി​ന് കി​രീ​ടം. ആ​ദ്യ​ദി​നം നേ​ടി​യ മേ​ൽ​ക്കൈ ക​ണ്ണൂ​ർ നോ​ർ​ത്ത് മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്ന​തു വ​രെ തു​ട​ർ​ന്നു. 30 സ്വ​ർ​ണ​വും 10 വെ​ള്ളി​യും 12 വെ​ങ്ക​ല​വും നേ​ടി 217 പോ​യി​ന്‍റ് ക​ര​സ്ഥ​മാ​ക്കി​യാ​ണ് ക​ണ്ണൂ​ർ നോ​ർ​ത്ത് കാ​യി​ക​കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. 140 പോ​യി​ന്‍റ് നേ​ടി​യ ത​ളി​പ്പ​റ​ന്പ് നോ​ർ​ത്തി​നാ​ണ് ര​ണ്ടാം​സ്ഥാ​നം. 15 സ്വ​ർ​ണ​വും 12 വെ​ള്ളി​യും 15 വെ​ങ്ക​ല​വു​മാ​ണ് ത​ളി​പ്പ​റ​ന്പ് നോ​ർ​ത്ത് നേ​ടി​യ​ത്. ഒ​ൻ​പ​ത് സ്വ​ർ​ണ​വും 14 വെ​ള്ളി​യും 16 വെ​ങ്ക​ല​വു​മ​ട​ക്കം 119.5 പോ​യി​ന്‍റ് നേ​ടി​യ പ​യ്യ​ന്നൂ​ർ ഉ​പ​ജി​ല്ല​യ്ക്കാ​ണ് മൂ​ന്നാം​സ്ഥാ​നം.

സ്കൂ​ളു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടി ക​ണ്ണൂ​ർ നോ​ർ​ത്തി​ലെ സി​എ​ച്ച്എം​എ​ച്ച്എ​സ്എ​സ് എ​ള​യാ​വൂ​ർ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി. 21 സ്വ​ർ​ണ​വും ഒ​ന്പ​തു​വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വും നേ​ടി​യ സി​എ​ച്ച്എം ആ​കെ 140 പോ​യി​ന്‍റ് ക​ര​സ്ഥ​മാ​ക്കി. 35 പോ​യി​ന്‍റ് നേ​ടി​യ പ​യ്യ​ന്നൂ​ർ ഉ​പ​ജി​ല്ല​യി​ലെ പ്രാ​പ്പൊ​യി​ൽ ഗ​വ. എ​ച്ച്എ​സ്എ​സ് ആ​ണ് ര​ണ്ടാം​സ്ഥാ​ന​ത്തു​ള്ള​ത്. മൂ​ന്നു സ്വ​ർ​ണ​വും അ​ഞ്ചു​വീ​തം വെ​ള്ളി​യും വെ​ങ്ക​ലവും പ്രാ​പ്പൊ​യി​ൽ നേ​ടി. ര​ണ്ടു സ്വ​ർ​ണ​വും മൂ​ന്നു വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വുമായി 23 പോ​യി​ന്‍റ് നേ​ടി​യ പ​യ്യ​ന്നൂ​ർ ഉ​പ​ജി​ല്ല​യി​ലെ കോ​ഴി​ച്ചാ​ൽ ഗ​വ. എ​ച്ച്എ​സ്എ​സ് ആ​ണ് മൂ​ന്നാം​സ്ഥാ​ന​ത്ത്.

സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന​ദാ​ന​വും പി.​കെ. ശ്രീ​മ​തി എം​പി നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​പി. ജ​യ​ബാല​ൻ, കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ, പി. ​ഇ​ന്ദി​ര, ഡി​ഇ​ഒ സി.​ഐ. വ​ത്സ​ല, എം. ​ഉ​ബൈ​ദു​ള്ള, വി.​വി. പു​രു​ഷോ​ത്ത​മ​ൻ, കെ.​വി. സു​രേ​ന്ദ്ര​ൻ, ഡി. ​ജി​ന​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ന​ഷ്ട​ദുഃ​ഖം തി​രി​ച്ചു​പി​ടി​ച്ച് ജോ​സ്ബി​ൻ

ക​ണ്ണൂ​ർ: ആ​ദ്യ​ദി​വ​സം ന​ഷ്ട​പ്പെ​ട്ട സ്വ​ർ​ണ​ത്തി​ന്‍റെ ദുഃ​ഖം ദീ​ർ​ഘ​ദൂ​ര ഓ​ട്ട​ത്തി​ൽ ജോ​സ്ബി​ൻ തീ​ർ​ത്തു. ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ​പ​യ്യാ​ന്പ​ല​ത്ത് ന​ട​ന്ന അ​ഞ്ചു​കി​ലോ​മീ​റ്റ​ർ ക്രോ​സ് ക​ൺ​ട്രി മ​ത്സ​ര​ത്തി​ലാ​ണ് മ​റ്റു​ള്ള​വ​രെ പി​ന്ത​ള്ളി ജോ​സ്ബി​ൻ ഡൊ​മി​നി​ക് സ്വ​ർ​ണം നേ​ടി​യ​ത്. ആ​ദ്യ​ദി​ന​ത്തി​ൽ അ​യ്യാ​യി​രം മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ത്തി​ൽ വെ​ള്ളി നേ​ടി​യ ജോ​സ്ബി​ൻ ഫി​നി​ഷ് ചെ​യ്ത ഉ​ട​ൻ ത​ള​ർ​ന്നു​വീ​ണി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ ര​ക്ത​സ​മ്മ​ർ​ദം കു​റ​ഞ്ഞ​താ​ണ് ത​ള​ർ​ച്ച​യ്ക്കു കാ​ര​ണ​മെ​ന്നു ക​ണ്ടെ​ത്തു​ക​യും ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യു​മാ​യി​രു​ന്നു. പെ​രു​ന്പ​ട​വ് ബി​വി​ജെ​ഐം എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​ണ്. കു​ടി​യാ​ൻ​മ​ല സ്വ​ദേ​ശി​യാ​യ പ​രേ​ത​നാ​യ ഡൊ​മി​നി​ക്-​എ​ൽ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

മീ​റ്റി​ൽ പി​റ​ന്ന​ത് 15 റി​ക്കാ​ർ​ഡു​ക​ൾ

ക​ണ്ണൂ​ർ: ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ ഇ​ക്കു​റി പി​റ​ന്ന​ത് 15 മീ​റ്റ് റി​ക്കാ​ർ​ഡു​ക​ൾ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തി​ലും നാ​ലു മീ​റ്റ് റി​ക്കാ​ർ​ഡു​ക​ൾ ഇ​ക്കു​റി അ​ധി​ക​മാ​യി പി​റ​ന്നു. കാ​യി​ക​മേ​ള​യു​ടെ അ​വ​സാ​ന​ദി​വ​സ​മാ​യ ഇ​ന്ന​ലെ മാ​ത്രം നാ​ലു റി​ക്കാ​ർ​ഡു​ക​ൾ ഭേ​ദി​ക്ക​പ്പെ​ട്ടു. ജൂ​ണി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗം ഹാ​മ​ർ​ത്രോ, ജൂ​ണി​യ​ർ ബോ​യ്സ് വി​ഭാ​ഗം 100 മീ​റ്റ​ർ ഓ​ട്ടം, സ​ബ് ജൂ​ണി​യ​ർ ഗേ​ൾ​സ് 100 മീ​റ്റ​ർ ഓ​ട്ടം, സീ​നി​യ​ർ ബോ​യ്സ് 4x 400 മീ​റ്റ​ർ റി​ലേ എ​ന്നി​വ​യി​ലാ​ണ് ഇ​ന്ന​ലെ പു​തി​യ റി​ക്കാ​ർ​ഡു​ക​ൾ കു​റി​ച്ച​ത്.

ജൂ​ണി​യ​ർ ഗേ​ൾ​സ് ഹാ​മ​ർ​ത്രോ​യി​ൽ ജി​വി​എ​ച്ച്എ​സ്എ​സ് ക​ണ്ണൂ​രി​ന്‍റെ ഗ്രേ​സ് മേ​രി സ​ന്തോ​ഷാ​ണ് ത​ന്‍റെ ത​ന്നെ റി​ക്കാ​ർ​ഡ് തി​രു​ത്തി പു​തി​യ ദൂ​രം കു​റി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം 25.53 മീ​റ്റ​ർ എ​റി​ഞ്ഞ് റി​ക്കാ​ർ​ഡ് നേ​ടി​യ ഗ്രേ​സ് മേ​രി സ​ന്തോ​ഷ് ഇ​ക്കു​റി 27.26 മീ​റ്റ​ർ ദൂ​ര​ത്തി​ലേ​ക്കാ​ണ് ഹാ​മ​ർ പാ​യി​ച്ച​ത്. ജൂ​ണി​യ​ർ ബോ​യ്സ് 100 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ഐ​എം​എ​ൻ​എ​സ് ജി​എ​ച്ച്എ​സ് മ​യ്യി​ലി​ന്‍റെ എ​ൻ.​പി. നി​ധി​ൻ​രാ​ജ് 11:45 സെ​ക്ക​ൻ​ഡു​കൊ​ണ്ട് ല​ക്ഷ്യം നേ​ടി. 2010ൽ ​ജി​എ​ച്ച്എ​സ്എ​സ് മൊ​റാ​ഴ​യി​ലെ പി.​പി. വി​നീ​തി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് നി​ധി​ൻ​രാ​ജ് ഭേ​ദി​ച്ച​ത്.

2011ൽ ​കു​ടി​യാ​ൻ​മ​ല മേ​രി ക്വീ​ൻ​സി​ന്‍റെ ഷി​ഗി​ന ജോ​സി​ന്‍റെ 13:51 സെ​ക്ക​ൻ​ഡ് എ​ന്ന റി​ക്കാ​ർ​ഡാ​ണ് ഇ​ക്കു​റി സി​എ​ച്ച്എം​എ​ച്ച്എ​സ്എ​സി​ലെ അ​നു​ഗ്ര​ഹ തി​രു​ത്തി​യ​ത്. 13:30 സെ​ക്ക​ൻ​ഡു​കൊ​ണ്ടാ​ണ് അ​നു​ഗ്ര​ഹ 100 മീ​റ്റ​ർ ഓ​ടി​ത്തീ​ർ​ത്ത​ത്.

സീ​നി​യ​ർ ബോ​യ്സ് 4x 400 മീ​റ്റ​ർ റി​ലേ​യി​ൽ ത​ളി​പ്പ​റ​ന്പ് നോ​ർ​ത്ത് 2009ൽ ​കു​റി​ച്ച റിക്കാർഡ് ക​ണ്ണൂ​ർ നോ​ർ​ത്ത് ടീം 03:38:38 ​സെ​ക്ക​ൻ​ഡു​കൊ​ണ്ട് ഓ​ടി​ത്തീ​ർ​ത്തു ഭേ​ദി​ച്ചു.
ആ​ദ്യ​ദി​വ​സം അ​ഞ്ച് റി​ക്കാ​ർ​ഡു​ക​ളും ര​ണ്ടാം​ദി​വ​സം ആ​റു റി​ക്കാ​ർ​ഡു​ക​ളു​മാ​യി​രു​ന്നു പി​റ​ന്ന​ത്.

മി​ന്നും​ താ​ര​ങ്ങ​ൾ

ക​ണ്ണൂ​ർ: ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ​മാ​രാ​യി ഏ​ഴു​പേ​ർ. ഇ​തി​ൽ നാ​ലു​പേ​രും ക​ണ്ണൂ​ർ നോ​ർ​ത്തി​നു സ്വ​ന്തം. ക​ണ്ണൂ​ർ നോ​ർ​ത്തി​ലെ സി​എ​ച്ച്എം എ​ച്ച്എ​സ്എ​സ് എ​ള​യാ​വൂ​രി​ലെ അ​നു​ഗ്ര​ഹ അ​ശോ​കൻ, വി​ഷ്ണു ബി​ജു, പി.​ജി അ​ഭി​ലാ​ഷ്, ക​ണ്ണൂ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് ആം​ഗ്ലോ ഇ​ന്ത്യ​ൻ എ​ച്ച്എ​സ്എ​സി​ലെ ഹെ​മി​ൽ റോ​ഷ​ൻ, ത​ല​ശേ​രി സൗ​ത്തി​ലെ അ​നു ജോ​സ​ഫ്, ജെ​റീ​ന ജോ​ൺ, ത​ളി​പ്പ​റ​ന്പ് നോ​ർ​ത്തി​ലെ ത​ളി​പ്പ​റ​ന്പ് മു​ത്തേ​ട​ത്ത് എ​ച്ച്എ​സ്എ​സി​ലെ എ. ​അ​ശ്വ​തി എ​ന്നി​വ​രാ​ണ് വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ​മാ​രാ​യ​ത്. സ​ബ് ജൂ​ണി​യ​ർ ബോ​യ്സ് വി​ഭാ​ഗ​ത്തി​ൽ 100, 200, 400 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി​യാ​ണ് ഹെ​മി​ൽ റോ​ഷ​ൻ ചാ​ന്പ്യ​നാ​യ​ത്.

സ​ബ് ജൂ​ണി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ 100, 200, 400 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി അ​നു​ഗ്ര​ഹ​യും ജൂ​ണി​യ​ർ ബോ​യ്സ് വി​ഭാ​ഗ​ത്തി​ൽ 3000, 1500, 800 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ജേ​താ​വാ​യി വി​ഷ്ണു ബി​ജു​വും ചാ​ന്പ്യ​നാ​യി. ജൂ​ണി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ എ. ​അ​ശ്വ​തി, അ​നു ജോ​സ​ഫ് എ​ന്നി​വ​ർ ചാ​ന്പ്യ​ൻ​പ​ട്ടം പ​ങ്കു​വ​ച്ചു. ഷോ​ട്ട്പു​ട്ട്, ഡി​സ്ക​സ്ത്രോ എ​ന്നി​വ​യി​ലെ മി​ന്നും​പ്ര​ക​ട​നം അ​ശ്വ​തി​യെ​യും 100, 200 മീ​റ്റ​ർ ഓ​ട്ട​ത്തി​ലെ വി​ജ​യം അ​നു ജോ​സ​ഫി​നെ​യും ചാ​ന്പ്യ​ൻ​മാ​രാ​ക്കി.

സീ​നി​യ​ർ ബോ​യ്സ് വി​ഭാ​ഗ​ത്തി​ൽ 400, 800 മീ​റ്റ​ർ ഓ​ട്ടം, 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ് എ​ന്നി​വ​യി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ​യാ​ണ് പി.​ജി. അ​ഭി​ലാ​ഷ് ചാ​ന്പ്യ​ൻ​പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. 100, 200 മീ​റ്റ​ർ ഓ​ട്ട​ത്തി​ലെ വി​ജ​യ​വും ലോം​ഗ് ജം​പി​ലെ ര​ണ്ടാം​സ്ഥാ​ന​വും ജെ​റീ​ന ജോ​ണി​ന് ചാ​ന്പ്യ​ൻ​പ​ട്ടം നേ​ടി​ക്കൊ​ടു​ത്തു. പി.​ജി അ​ഭി​ലാ​ഷും അ​നു​ഗ്ര​ഹ അ​ശോ​കം ര​ണ്ടു റി​ക്കാ​ർ​ഡു​ക​ൾ തി​രു​ത്തി​യാ​ണ് വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ​മാ​രാ​യ​ത്.

വേ​ഗ​ താ​ര​ങ്ങ​ൾ

ക​ണ്ണൂ​ർ: ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ അ​നു​ഗ്ര​ഹ അ​ശോ​ക​ൻ, ഹെ​മി​ൽ റോ​ഷ​ൻ, അ​നു ജോ​സ​ഫ്, എ​ൻ.​പി.​നി​ധി​ൻ​രാ​ജ്, ജെ​റീ​ന ജോ​ണ്‍, അ​ൻ​വി​ൻ ഷാ​ജി എ​ന്നി​വ​ർ ഏ​റ്റ​വും വേ​ഗ​മേ​റി​യ താ​ര​ങ്ങ​ളാ​യി.

സ​ബ്ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ സി​എ​ച്ച്എം​എ​ച്ച്എ​സ്എ​സി​ലെ അ​നു​ഗ്ര​ഹ അ​ശോ​ക​ൻ മീ​റ്റ് റി​ക്കാ​ർ​ഡോ​ടെ​യാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. പാ​ണ​പ്പു​ഴ​യി​ലെ അ​ശോ​ക​ൻ-​വി​ജി​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ബ് ജൂ​ണി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് സെ​ന്‍റ് മൈ​ക്കി​ൾ​സി​ലെ ഹെ​മി​ൽ റോ​ഷ​ൻ ജേ​താ​വാ​യ​ത്. അ​ഴീ​ക്ക​ലി​ലെ ആ​ന്‍റ​ണി ബാ​ബു-​ജോ​യ്സി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ജൂ​ണി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ് അ​നു ജോ​സ​ഫ് സ്വ​ർ​ണം നേ​ടു​ന്ന​ത്. സാ​യ് ത​ല​ശേ​രി​യി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ്. പു​റ​വ​യ​ലി​ലെ ബെ​ന്നി-​ജ​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​യ അ​നു.സ്വ​ന്തം പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യാ​ണ് ജൂ​ണി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച നി​ഥി​ൻ രാ​ജ് സ്വ​ർ​ണം നേ​ടി​യ​ത്. മ​യ്യി​ൽ ഐ​എം​എ​ൻ​എ​സ്ജി​എ​ച്ച്എ​സ്.​എ​സി​ലെ പ​ത്താം​ക്ളാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ഹ​ർ​ഡി​ൽ​സി​ൽ ര​ണ്ടാം​സ്ഥാ​ന​വും 200 മീ​റ്റ​റി​ൽ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി​യി​ട്ടു​ണ്ട്. മ​യ്യി​ൽ വി​നോ​ദി​ന്‍റെ​യും സ​ന്ധ്യ​യു​ടെ​യും മ​ക​നാ​ണ്.

സീ​നി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ വേ​ഗ​മേ​റി​യ താ​ര​മാ​യ ജെ​റീ​ന ജോ​ണ്‍ വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ​കൂ​ടി​യാ​ണ്. കാ​സ​ർ​ഗോ​ഡ് മാ​ല​ക്ക​ല്ല് സ്വ​ദേ​ശി​യാ​യ ജെ​റീ​ന ജോ​ണ്‍ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​ണ്. സാ​യി​യി​ലെ ജോ​സ് മാ​ത്യു​വാ​ണ് പ​രി​ശീ​ല​ക​ൻ. ജോ​ൺ-​ജെ​യ്സി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ് സീ​നി​യ​ർ ബോ​യ്സ് വി​ഭാ​ഗ​ത്തി​ൽ അ​ൻ​വി​ൻ ഷാ​ജി വേ​ഗ​മേ​റി​യ താ​ര​മാ​കു​ന്ന​ത്. തേ​ർ​ത്ത​ല്ലി മേ​രി​ഗി​രി എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​ണ്. 200 മീ​റ്റ​റി​ൽ ഒ​ന്നാം​സ്ഥാ​ന​വും 4x100 റി​ലേ​യി​ൽ ര​ണ്ടാം​സ്ഥാ​ന​വും അ​ൻ​വി​ൻ ഓ​ടി നേ​ടി. ജോ​ബി​ൻ ആ​ണ് പ​രി​ശീ​ല​ക​ൻ. തേ​ർ​ത്ത​ല്ലി​യി​ലെ ഷാ​ജി ജോ​സ​ഫ്-​ജി​നോ​ൾ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.