പെ​രു​ന്പാ​വൂ​രി​ൽ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത് വ​ൻ ​റാക്ക​റ്റ്
പെ​രു​ന്പാ​വൂ​ർ:​ പെ​രു​ന്പാ​വൂ​രി​ൽ 120 കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത് സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന വ​ൻ റാ​ക്ക​റ്റെ​ന്ന് എ​റ​ണാ​കു​ളം റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജ്. വി​ദ്യാ​ർ​ഥി​ക​ൾ​ ഉൾപ്പെ​ടെ​യു​ള്ള വ​ൻ സം​ഘം ഇ​വ​രു​ടെ ശൃംഖ​ല​യി​ൽ ഉ​ണ്ടെ​ന്നും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും പെ​രു​ന്പാ​വൂ​രി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ടു​ക്കി ഉ​ടു​ന്പ​ൻ​ചോ​ല മൈ​ലാ​ടും​പാ​റ തേ​വ​രോ​ളി​യി​ൽ വി​നോ​ദ് (47), തൃ​ശൂർ മു​കു​ന്ദ​പു​രം മു​ട്ടി​ത്ത​ടി കു​റ്റാ​ര​പ്പി​ള​ളി ജോ​ബി (37), കോ​ട്ട​യം കാ​ഞ്ഞി​ര​പ്പി​ള​ളി ചി​റ​ക്ക​ട​വ് ഇ​റ​ത്തി​ൽ മാ​ത്യു (44) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എം​സി റോ​ഡിൽ വ​ല്ലം പു​ത്ത​ൻ​പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്ന് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ൾ മു​ൻ​പും പ​ല​വ​ട്ടം ക​ഞ്ചാ​വ് കേ​സി​ൽ പി​ടി​യി​ലാ​യ​വ​രാ​ണ്. ഇ​തി​ൽ വി​നോ​ദ് വ​ർ​ഷ​ങ്ങ​ളാ​യി ആ​ന്ധ്ര​യി​ൽനി​ന്നു ക​ഞ്ചാ​വ് ക​ട​ത്തിക്കൊണ്ടുവന്ന് വീ​ടി​ന് പ​രി​സ​ര​ത്തും സ​മീ​പ​ത്തും ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന​യാ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ഇ​ടു​ക്കി ഗോ​ൾ​ഡ് എ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ഇ​വ​ർ ക​ഞ്ചാ​വ് വി​ൽ​പന ന​ട​ത്തി വ​ന്നി​രു​ന്ന​ത്.​ ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​ടു​ക്കി ഗോ​ൾ​ഡ് എ​ന്ന വ്യാ​ജേ​ന​യാ​ണ് വി​ൽ​പന​യ്ക്കാ​യി ക​ഞ്ചാ​വ് ആ​ന്ധ്രാപ്ര​ദേ​ശി​ൽനി​ന്നു കേ​ര​ള​ത്തി​ലേ​ക്കെ​ത്തി​ച്ച​ത്. പോ​ലീ​സി​നെ​യും എ​ക്സൈ​സി​നെ​യും വെ​ട്ടി​ച്ച് എ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് ആ​ദ്യം ഇ​ടു​ക്കി​യി​ൽ എ​ത്തി​ക്കും. ഇ​ടു​ക്കി​യി​ലെ പ​ണി​ക്ക​ൻ​കു​ടി, അ​ടി​മാ​ലി, രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ക്കു​ന്ന​ത്. ക​ഞ്ചാ​വ് സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി റ​ബ​ർ തോ​ട്ട​ങ്ങ​ൾ സ്ലോ​ട്ട​ർ എ​ടു​ക്കു​ക​യും വി​ൽ​പ​ന ന​ട​ത്തു​ക​യു​മാ​ണ് പ​തി​വ്.

ഇ​ടു​ക്കി​യി​ൽനി​ന്നു വ​രു​ന്ന​താ​ണെ​ന്ന വ്യാ​ജേ​ന ആ​ന്ധ്ര​യി​ൽ നി​ന്നു കി​ലോ​യ്ക്ക് മൂ​വാ​യി​രം രൂ​പ​യ്ക്ക് വാ​ങ്ങു​ന്ന ക​ഞ്ചാ​വ് ഇ​രു​പ​തി​നാ​യി​രം രൂ​പ​യ്ക്ക് ഇ​ടു​ക്കി ഗോ​ൾ​ഡ് എ​ന്ന പേ​രി​ൽ എ​റ​ണാ​കു​ളം, കോ​ട്ട​യം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള​ള ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ൽ​പന ന​ട​ത്തി വ​രി​ക​യാ​ണ് പ്ര​തി​ക​ൾ ചെ​യ്തി​രു​ന്ന​ത്. പി​ക്ക​പ്പ് വാ​നി​ന്‍റെ പ്ലാ​റ്റ് ഫോ​മി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ അ​റ​യി​ലും റി​റ്റ്സ് കാ​റി​ൽ ഡി​ക്കി​യി​ലു​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന ക​ഞ്ചാ​വാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പി​ടി​ച്ചെ​ടു​ത്ത​ത്. സ്ലൈ​ഡിം​ഗ് മാ​തൃ​ക​യി​ലു​ള​ള​താ​ണ് വാ​ഹ​ന​ത്തി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ അ​റ. പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി മ​റ്റ് ലോ​ഡു​ക​ളൊ​ന്നും ക​യ​റ്റാ​തെ​യാ​ണ് വാ​ഹ​നം ഓ​ടി​ച്ചുവ​രു​ന്ന​ത്. എ​റ​ണാ​കു​ളം റേ​ഞ്ച് ഐ​ജി​യു​ടെ പ്ര​ത്യേ​ക സ്ക്വാ​ഡി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്.
ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി പെ​രു​ന്പാ​വൂ​ർ ഡി​വൈ​എ​സ്പി വേ​ണു, എ​സ്ഐ ഫൈ​സ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ഇ​വ​രെ നി​രീ​ക്ഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ക​ഞ്ചാ​വ് കേ​സി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്പോ​ഴാ​ണ് പ്ര​തി​ക​ൾ സൗ​ഹൃ​ദ​ത്തി​ലാ​കു​ന്ന​തും തു​ട​ർ​ന്ന് ഒ​രു​മി​ച്ച് ക​ഞ്ചാ​വ് ക​ച്ച​വ​ടം ആ​രം​ഭി​ച്ച​തും. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻഡു ചെ​യ്തു.

പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ന് പാ​രി​തോ​ഷി​കം

പെ​രു​ന്പാ​വൂ​ർ: ക​ഞ്ചാ​വ് വേ​ട്ട​യ്ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച മു​ഴു​വ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ്ര​ത്യേ​ക പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്ന് റൂ​റ​ൽ എ​സ്പി എ.​വി ജോ​ർ​ജ് പ​റ​ഞ്ഞു. റേ​ഞ്ച് ഐ​ജി​യു​ടെ കീ​ഴി​ലു​ള​ള റാ​ൻ​സ് എ​ന്ന റേ​ഞ്ച് ആ​ക്ട്സ് നാ​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡാ​ണ് സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ക​ഞ്ചാ​വ് വേ​ട്ട​യ്ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. 16 പേ​ര​ട​ങ്ങി​യ സം​ഘം ദി​വ​സ​ങ്ങ​ളാ​യി ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രീ​ക്ഷണം നടത്തിയും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​മാ​ണ് വ്യാ​ഴാ​യ്ച ഉ​ച്ച​യോ​ടെ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ഷാ​ഡോ പോലീസ് മോ​ഡ​ലി​ൽ ത​ന്നെ റേ​ഞ്ചി​ന് കീ​ഴി​ലു​ള​ള വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽനി​ന്നും ക്യാ​ന്പു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത പോ​ലീ​സ് അം​ഗ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് ഒ​രു വ​ർ​ഷം മു​ന്പ് എ​റ​ണാ​കു​ളം റേ​ഞ്ച് ഐ​ജി​യു​ടെ കീ​ഴി​ൽ റാ​ൻ​സ് ആ​രം​ഭി​ച്ച​ത്. ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന കേ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ര​ഹ​സ്യാ​ന്വേ​ഷ​ണം ന​ട​ത്തി ഉ​റ​പ്പു​വ​രു​ത്തി​യശേ​ഷം അ​റ​സ്റ്റ് ചെ​യ്യു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി.