കോ​ഴി​മാ​ലി​ന്യം വ​ള​മാ​ക്കി അ​വി​ട്ട​ത്തൂ​ർ സ്വ​ദേ​ശി സു​മ​ൻ
അ​വി​ട്ട​ത്തൂ​ർ: കോ​ഴി​മാ​ലി​ന്യം വ​ള​മാ​ക്കാ​ൻ അ​വി​ട്ട​ത്തൂ​ർ സ്വ​ദേ​ശി സു​മ​ൻ. കോ​ഴി​മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെക്കുറി​ച്ചു​ള്ള പ​ത്ര​വാ​ർ​ത്ത വാ​യി​ച്ച​പ്പോ​ഴാ​ണു സു​മ​ന് ഇ​തെ​ല്ലാം വ​ള​മാ​ക്കി​യാ​ലോ എ​ന്ന ആ​ശ​യം തോ​ന്നി​യ​ത്. പി​ന്നീ​ട് ഇ​തി​നെ കു​റി​ച്ചു​ള്ള ചി​ന്ത​ക​ൾ ഇ​ക്കാ​ര്യം സ്വ​ന്ത​മാ​യി പ​രീ​ക്ഷി​ക്കു​വാ​ൻ പ്രേ​രി​പ്പി​ച്ചു.

വേ​ളൂ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​വി​ട്ട​ത്തൂ​ർ സ്വ​ദേ​ശി താ​ക്കോ​ൽ​ക്കാ​ര​ൻ വീ​ട്ടി​ൽ സു​മ​ൻ 2014 ലാ​ണ് ഇ​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ഇ​തി​നാ​യി വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പോയി കാര്യങ്ങൾ മനസി ലാ ക്കി. സ​ർ​ക്കാ​ർ സം​രം​ഭമായി ആ​രം​ഭി​ക്കു​വാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും സ്ഥ​ലം ന​ൽ​കാ​ൻ ത​യ്യാ​റാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ സ്വ​ന്തം വീ​ട്ടു​വ​ള​പ്പാ​യ 36 സെ​ന്‍റി​ൽ ഈ ​സം​രം​ഭം തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സു​മ​ന്‍റെ ഈ ​ആ​ശ​യം ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ കോ​ഴി​വ്യാ​പാ​രി​യാ​യ മാ​ത്യു ലാ​ലി​നോ​ടു പ​റ​ഞ്ഞ​തോ​ടെ കോ​ഴി​മാ​ലി​ന്യം ന​ൽ​കാ​ൻ ത​യാ​റാ​യി. ഇ​തോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ ഇ​തി​നു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ചു.

2016 -ൽ ​ജെ​സി​ബി ഡ്രൈ​വ​ർ ജോ​ലി ഉ​പേ​ക്ഷി​ച്ച സു​മ​ൻ സ്വ​ന്ത​മാ​യി ഒ​രു ചെ​റി​യ വ​ണ്ടി വാ​ങ്ങി ഇ​രി​ങ്ങാ​ല​ക്കു​ട, പു​തു​ക്കാ​ട്, ത​ലോ​ർ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് കോ​ഴി​മാ​ലി​ന്യ​വും വ​ലി​യ ഫാ​മു​ക​ളി​ൽ​നി​ന്ന് ചാ​ണ​ക​വും ശേ​ഖ​രി​ക്കു​ന്നു. 1000 കി​ലോ​ഗ്രാം കോ​ഴി​മാ​ലി​ന്യം അ​തേ അ​ള​വി​ൽ ചാ​ണ​കം, ച​കി​രി​ച്ചോ​റ് എ​ന്നി​വ ചേ​ർ​ത്താ​ൽ 1500 കി​ലോ​ഗ്രാം വ​ളം ല​ഭി​ക്കു​മെ​ന്ന് 32 കാ​ര​നാ​യ സു​മ​ൻ പ​റ​ഞ്ഞു. ക​ട​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന കോ​ഴി മാ​ലി​ന്യ​ത്തി​ൽ നി​ന്നും ജ​ലാം​ശം കൂ​ടു​ത​ലു​ള്ള കു​ട​ൽ വേ​ർ​തി​രി​ക്കും. ഇ​തി​ൽ മൂ​ന്നി​ൽ ഒ​രു ഭാ​ഗം ബ​യോ​ഗ്യാ​സ് ഉ​ത്പാ​ദി​പ്പി​ക്കു​വാ​നെ​ടു​ക്കും. ബാ​ക്കി​യു​ള്ള മാ​ലി​ന്യം പി​റ്റു​ക​ളി​ൽ നി​ക്ഷേ​പി​ക്കും. ഇ​തി​ലൂ​ടെ കൃത്രിമ​മാ​യി ഓ​ക്സി​ജ​ൻ ക​ട​ത്തി​വി​ടും. 21-ാം ദി​വ​സം ഇ​ത് മെ​ഷീ​നി​ൽ ഇ​ട്ട് പൊ​ടി​ക്കു​ന്ന​തോ​ടെ വ​ള​മാ​കും.

സ്വ​ന്തം വീ​ട്ടി​ൽ ഗ്രോ​ബാ​ഗി​ൽ പ​ച്ച​ക്ക​റിത്തൈക​ൾ ന​ട്ട് വ​ളം പ​രീ​ക്ഷി​ച്ചു. ഈ ​ഘ​ട്ട​ത്തി​ൽ വേ​ളൂ​ക്ക​ര കൃ​ഷി ഓ​ഫീ​സ​ർ തോ​മ​സ് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വ​ളം പ​രി​ശോ​ധ​ന​ക്ക​യ​ച്ചു ന​ല്ല ഫ​ല​മാ​ണു ല​ഭി​ച്ച​തെ​ന്നു കൃ​ഷി ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ഒ​രു ദി​വ​സം 500 കി​ലോ​ഗ്രാംവ​രെ ജൈ​വ​വ​ള​മാ​ണു നി​ല​വി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.

കി​ലോ​ഗ്രാ​മി​നു പ​ത്തു​രൂ​പ നി​ര​ക്കി​ൽ വി​ല്പ​ന ന​ട​ത്തി മാ​സം ഒ​രു ല​ക്ഷ​ത്തോ​ളം ല​ഭി​ക്കു​ന്നു. മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക​യും ചേ​ർ​ത്ത് ല​ഭി​ക്കു​ന്ന ഒ​ന്നേ​കാ​ൽ ല​ക്ഷ​ത്തി​ൽ ചെ​ല​വു​ക​ൾ ക​ഴി​ഞ്ഞ് 60,000 രൂ​പ ല​ഭി​ക്കും. സീ​സ​ണി​ൽ കൂ​ടു​ത​ൽ ലാ​ഭം ല​ഭി​ക്കു​മെ​ന്നും സു​മ​ൻ പ​റ​ഞ്ഞു.

കോ​ഴി​മാ​ലി​ന്യ​ത്തി​നു പു​റ​മെ മീ​ൻ​മാ​ലി​ന്യം ശേ​ഖ​രി​ച്ച് ഫി​ഷ് അ​മി​നോ ആ​സി​ഡ് ഉ​ത്പാ​ദി​പ്പി​ച്ചു ക​ർ​ഷ​ക​ർ​ക്കു ന​ൽ​കു​ന്നു​ണ്ട്. ഇ​ത്ത​രം വ​ള നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഈ ​യു​വാ​വ്.
ഭാ​ര്യ ബേ​ബി സു​മ​ൻ, പി​താ​വ് പൗ​ലോ​സ്, അ​മ്മ വ​ത്സ എ​ന്നി​വ​രും സു​മ​നു സ​ഹാ​യ​ത്തി​നു​ണ്ട്. ഫോ​ണ്‍: 9995833888.