ലെ​ൻ​സ്ഫെ​ഡ് ഏ​രി​യ സ​മ്മേ​ള​നം 23ന്
Friday, October 20, 2017 1:20 PM IST
ഗു​രു​വാ​യൂ​ർ : ലൈ​സ​ൻ​സ്ഡ് എ​ൻ​ജി​നീ​യേ​ഴ്സ് ആ​ൻ​ഡ് സൂ​പ്പ​ർ വൈ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (ലെ​ൻ​സ്ഫെ​ഡ്) ഏ​രി​യ സ​മ്മേ​ള​നം ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ ലൈ​ബ്ര​റി ഹാ​ളി​ൽ ഒ​ക്ടോ​ബ​ർ 23ന് ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വൈ​കീ​ട്ട് നാ​ലി​ന് ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എ​ൻ.​കെ. അ​ക്ബ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച സ​ലീം അ​സോ​സി​യേ​റ്റ്സ് എം.​ഡി. ആ​ർ.​എ. സ​ലിം, പാ​പ്ജോ​ ചെ​യ​ർ​മാ​ൻ കെ.​കെ. ജോ​ഷി എ​ന്നി​വ​രെ ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ കെ.​പി. വി​നോ​ദ് ആ​ദ​രി​ക്കും. വൈ​കീ​ട്ട് ആ​റി​ന് ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ. സോ​മ​സു​ന്ദ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും. ലെ​ൻ​സ്ഫെ​ഡ് ജി​ല്ലാ സ​മ്മേ​ള​നം ന​വം​ബ​ർ 15ന് ​തൃ​ശൂ​രി​ലും സം​സ്ഥാ​ന സ​മ്മേ​ള​നം ഡി​സം​ബ​ർ എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​രി​ലു​മാ​ണ്. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ സെ​ബി ജോ​സ്, ക​ണ്‍​വീ​ന​ർ പി.​വി. അ​മ​ർ​ഘോ​ഷ്, ഏ​രി​യ പ്ര​സി​ഡ​ന്‍റ് ടി.​കെ. ജോ​ഷി​മോ​ഹ​ൻ, സി.​കെ. തോ​മ​സ്, ഇ.​ആ​ർ. ഗോ​പി​നാ​ഥ​ൻ, ടി.​സി. ജോ​ർ​ജ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.