കർഷകർക്കു തലവേദനയായി രാ​മ​ച്ച​കൃ​ഷി​ക്കു മ​ഹാ​ളി രോ​ഗം
പു​ന്ന​യൂ​ർ​ക്കു​ളം: അ​ണ്ട​ത്തോ​ട് തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ രാ​മ​ച്ച​കൃ​ഷി​ക്ക് മ​ഹാ​ളി രോ​ഗം വ്യാ​പ​ക​മാ​യി പി​ടി​പെ​ട്ടി​രി​ക്കു​ന്ന​താ​യി കൃ​ഷി​ക്കാ​ർ പ​രാ​തി​പ്പെ​ട്ടു. അ​ണ്ട​ത്തോ​ട്, പെ​രി​യ​ന്പ​ലം, ത​ങ്ങ​ൾ​പ്പ​ടി, പാ​പ്പാ​ളി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രാ​മ​ച്ച​കൃ​ഷി​ക്ക് രോ​ഗം വ​ന്നി​ട്ടു​ള്ള​ത്. രാ​മ​ച്ച​ത്തി​ന്‍റെ ത​ണ്ടി​ൽ രോ​ഗം പി​ടി​പെ​ട്ട് പ​ച്ച​പ്പ് മ​ര​വി​ക്കു​ക​യും മ​ഞ്ഞ​നി​റം ക​യ​റി ത​ണ്ട് ഒ​ടി​ഞ്ഞു വീ​ഴു​ക​യും ഇ​തോ​ടെ ബ​ല​ക്ഷ​യം വ​ന്ന ത​ണ്ടു​ക​ൾ ന​ശി​ക്കു​ക​യു​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത​ത്രെ.

ഇ​തു​മൂ​ലം രാ​മ​ച്ച​ത്തി​ന്‍റെ അ​ടി വേ​രു​ക​ൾ ഗു​ണ​നി​ല​വാ​ര​ത്തി​ല​ല്ലാ​ത്ത നി​ല​യി​ൽ എ​ത്തു​ന്ന​തോ​ടെ​യാ​ണ് ന​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ക. വി​ള​വെ​ടു​പ്പ് എ​ടു​ക്കു​ന്പോ​ൾ ഇ​ത്ത​രം രാ​മ​ച്ച​വേ​രു​ക​ൾ​ക്ക് മാ​ർ​ക്ക​റ്റി​ൽ വി​ല ല​ഭി​ക്കാ​തെ പോ​കു​ന്നു.ക​ഴി​ഞ്ഞ മ​ഴ​യി​ൽ ത​ന്നെ പ​ല സ്ഥ​ല​ത്തും രാ​മ​ച്ച​കൃ​ഷി സ്ഥ​ല​ത്ത് വെ​ള്ളം കെ​ട്ടി​നി​ന്ന് വേ​രു​ക​ൾ ചീ​ഞ്ഞ് പോ​യ​തും ക​ർ​ഷ​ക​ർ​ക്ക് ത​ല​വേ​ദ​ന​യാ​യി​ട്ടു​ണ്ട്.

മ​ഹാ​ളി രോ​ഗ​ത്തി​ന് കൃ​ഷി ഭ​വ​ൻ മു​ഖാ​ന്തി​രം ല​ഭി​ച്ച പ്ര​തി​രോ​ധ മ​രു​ന്ന് ത​ളി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മ​ഹാ​ളി​രോ​ഗം നി​ശേ​ഷം അ​ക​റ്റു​വാ​നും ക​ഴി​യു​ന്നി​ല്ല​ത്രെ.മും​ബൈ, അ​ഹ​മ്മ​ദാ​ബാ​ദ്, രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് രാ​മ​ച്ച വി​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ വേ​രു​ക​ൾ ക​യ​റ്റി അ​യ​ക്കാ​റ്.
പ​ല ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ ഉ​ണ്ടാ​ക്കു​വാ​നും ത​ല​യി​ണ, കി​ട​ക്ക എ​ന്നി​വ​യി​ൽ നി​റ​ക്കു​വാ​നും വേ​രു​ക​ൾ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ഒൗ​ഷ​ധ​വീ​ര്യ​മു​ള്ള​താ​ണ് വേ​രു​ക​ൾ. വെ​ള്ള​ത്തി​ൽ ഇ​ട്ടു പാ​നി​യ​ങ്ങ​ൾ ര​സം പ​ക​രു​വാ​നും ഇ​ത് ഉ​പ​യോ​ഗി​ക്കും.