മ​റ്റ​ത്തൂ​ർ നിത്യസഹായമാത പ​ള്ളി​യി​ൽ ഊട്ടുതി​രു​നാ​ൾ നാളെ
Friday, October 20, 2017 1:25 PM IST
മ​റ്റ​ത്തൂ​ർ: മ​റ്റ​ത്തൂ​ർ നിത്യസഹായമാത പ​ള്ളി​യി​ലെ ഊട്ടു തി​രു​നാ​ളി​നു കൊ​ടി​യേ​റി. ഫാ. ​ടി​ന്‍റോ കൊ​ടി​യ​ൻ കൊ​ടി​യേ​റ്റം, ല​ദീ​ഞ്ഞ്, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന തു​ട​ങ്ങി​യ തി​രു​ക്കർ​മ​ങ്ങ​ൾ​ക്കു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്നു രാ​വി​ലെ 6.30ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച, ല​ദീ​ഞ്ഞ്, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നീ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു ഫാ. ​ജോ​മോ​ൻ കൂ​ന​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 7.15ന് ​നേ​ർ​ച്ച ഭ​ക്ഷ​ണ വെ​ഞ്ച​രി​പ്പ്. 9.30നു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വൈ​സ് ചാ​ൻ​സ​ല​ർ ഫാ. ​റെ​നി​ൽ കാ​രാ​ത്ര മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​മ​ത്താ​യി അ​ക്ക​ര ഒ​എ​ഫ്എം ക​പ്പൂ​ച്ചിൻ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും.