തീ​ർ​ഥാ​ട​ക മാ​താ​വി​ന്‍റെ ഉ​ട​ന്പ​ടി ന​വീ​ക​ര​ണ​ം ഇ​ന്ന് ആ​ളൂ​ർ പ്ര​സാ​ദ​വ​ര​നാ​ഥ പ​ള്ളി​യി​ൽ
ആ​ളൂ​ർ: ഷേ​ണ്‍​സ്റ്റാ​ട്ട് വൈ​ദി​ക സ​മൂ​ഹ​ത്തി​ന്‍റെ അ​പ്പ​സ്തോ​ലി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ തീ​ർ​ഥാ​ട​ക മാ​താ​വി​ന്‍റെ ജ​പ​മാ​ല യ​ജ്ഞ​വും ഉ​ട​ന്പ​ടി ന​വീ​ക​ര​ണ​വും ഇ​ന്ന് ആ​ളൂ​ർ പ്ര​സാ​ദ​വ​ര​നാ​ഥ പ​ള്ളി​യി​ൽ ന​ട​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് കോ​ത​മം​ഗ​ലം രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​സാ​ദ​വ​ര​നാ​ഥ ക​പ്പേ​ള​യി​ലേ​ക്കു ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, ഉ​ട​ന്പ​ടി ന​വീ​ക​ര​ണം, സ്നേ​ഹ​വി​രു​ന്ന്, സ​മാ​പ​ന ആ​ശീ​ർ​വാ​ദം, ആ​ളൂ​ർ ബി​എ​ൽ​എം ഡ​യ​റ​ക്ട​ർ ഫാ. ​നി​ക്സ​ണ്‍ ചാ​ക്കോ​ര്യ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​സ്വ​രൂ​പ സ്വീ​ക​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

തീ​ർ​ഥാ​ട​ക മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​ങ്ങ​ൾ വ​ഹി​ച്ചു​കൊ​ണ്ട് കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി ആ​യി​ര​ത്തോ​ളം വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ജോ​ഷി ക​ല്ലേ​ലി, ഷേ​ണ്‍​സ്റ്റാ​ട്ട് മൂ​വ്മെ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍​സ​ൻ പ​ന്ത​പ്പി​ള്ളി​ൽ, ഷേ​ണ്‍​സ്റ്റാ​ട്ട് ഭ​വ​ൻ സു​പ്പീ​രി​യ​ർ ഫാ. ​ജോ​ബി പോ​ത്ത​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.