കേ​ര​ളം വി​ക​സ​ന​ഭ്രാ​ന്തി​ൽ: ഡോ.​ഖ​ദീ​ജ മും​താ​സ്
Saturday, October 21, 2017 12:03 PM IST
കോ​ഴി​ക്കോ​ട്: പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തെ കു​റി​ച്ച് ചി​ന്തി​ക്കാ​തെ​യു​ള്ള വി​ക​സ​ന​ഭ്രാ​ന്തി​ല്‍ കേ​ര​ള ജ​ന​ത മു​ന്നി​ലാ​ണെ​ന്ന് കേ​ര​ള സാ​ഹി​ത്യ​അ​ക്കാ​ദ​മി വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​ഖ​ദീ​ജ മും​താ​സ്. പ​ശ്ചി​മ​ഘ​ട്ട പു​ഴ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പു​ഴ സം​ര​ക്ഷ​ണ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

മ​നു​ഷ്യ​ന്‍റെ സ​ര്‍​ഗാ​ത്മ​ഗ​ത വ​ള​ര്‍​ത്തു​ന്ന​തി​ല്‍ പു​ഴ​ക​ള്‍ വ​ലി​യ പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്. വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ല്‍ പാ​രി​സ്ഥി​തി​ക പ്ര​ശ്നം ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് ഒ​രേ പു​ഴ​യി​ല്‍ ഒ​ന്നി​ലേ​റെ അ​ണ​ക്കെ​ട്ടു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്.​ പു​ഴ സം​ര​ക്ഷി​ക്കേ​ണ്ട​ത് ത​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യാ​ണെ​ന്ന ചി​ന്ത പു​തു ത​ല​മു​റ​യ്ക്ക് വേ​ണ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.​

ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ പ​ശ്ചി​മ​ഘ​ട്ട പു​ഴ സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​എ​ച്ച്.​താ​ഹ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ആ​ര്‍. നീ​ല​ക​ണ്ഠ​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സു​മ പ​ള്ളി​പ്പു​റം പു​ഴ സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു. പ​രി​പാ​ടി​യു​ടെ മു​ന്നോ​ടി​യാ​യി നേ​ച്ച​ര്‍ ആ​ൻ​ഡ് വൈ​ല്‍​ഡ് ലൈ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ സം​ഘ​ടി​പ്പി​ച്ച ഫോ​ട്ടോ പ്ര​ദ​ര്‍​ശ​നം പ്ര​സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് ക​മാ​ല്‍ വ​ര​ദൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൊ​യ്തു ക​ണ്ണ​ങ്കോ​ട​ന്‍,കോ​-ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ഷ​റ​ഫ് വാ​വാ​ട്ട്, കേ​ര​ള ന​ദി സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി ടി.​വി. രാ​ജ​ന്‍, ജി​ല്ലാ പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​പി.​യു. അ​ലി, സേ​വ് പൂ​നൂ​ര്‍ പു​ഴ​ഫോ​റം വൈ​സ്പ്ര​സി​ഡ​ന്‍റ് കെ. ​പു​ഷ്പാം​ഗ​ദ​ന്‍ ജെ.​കെ. വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.