വാ​ഴ​ക്ക​ന്നു​ക​ളും ടി​ഷ്യൂ ക​ൾ​ച്ച​ർ തൈ​ക​ളും വി​ത​ര​ണം ചെ​യ്തു
Saturday, October 21, 2017 12:03 PM IST
തി​രു​വ​മ്പാ​ടി: തി​രു​വ​ന്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് വാ​ഴ​ക്ക​ന്നു​ക​ളും ടി​ഷ്യൂ ക​ൾ​ച്ച​ർ വാ​ഴ​തൈ​ക​ളും വി​ത​ര​ണം ചെ​യ്തു. കൃ​ഷി ഓ​ഫീ​സ് പ​രി​സ​ര​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ ഉദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വാ​ഴ​ക്ക​ന്നു​ക​ൾ സൗ​ജ​ന്യ​മാ​യും ജൈ​വ​വ​ളം 75 ശ​ത​മാ​നം സ​ബ്സി​ഡി​യി​ലു​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഗ്രാ​മ​സ​ഭാ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ ക​ർ​ഷ​ക​ർ നി​കു​തി​ച്ചീ​ട്ടി​ന്‍റെ പ​ക​ർ​പ്പ് സ​ഹി​തം അ​പേ​ക്ഷ ന​ല്കിയാണ് ആ​നു​കൂ​ല്യം കൈ​പ്പ​റ്റേ​ണ്ട​ത്. ഹ​രി​ത കേ​ര​ള ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​പ്ര​കാ​ശ്, പൗ​ളി​ൻ മാ​ത്യു, ഇ.​കെ. അ​ബ്ദു​ൾ ഖാ​ദ​ർ, എ​ൻ.​കെ. സു​മേ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.