കു​ടി​യേ​റ്റ ക​ർ​ഷ​ക കാ​ര​ണ​വ​ർ​ക്ക് മ​ല​യോ​ര മേ​ഖ​ല​യു​ടെ സ്നേ​ഹാ​ദ​രം
Saturday, October 21, 2017 12:06 PM IST
കു​റ്റ്യാ​ടി: മ​ല​ന്പ​നി​യോ​ടും വ​ന്യ​മൃ​ഗ​ങ്ങ​ളോ​ടും മ​ല്ല​ടി​ച്ച് മ​ണ്ണി​ൽ ക​ന​കം വി​ളി​യി​ച്ച കു​റ്റ്യാ​ടി മ​ല​യോ​ര മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്രാ​യം ചെ​ന്ന 102 വ​യ​സ് പൂ​ർ​ത്തി​യാ​ക്കി​യ കു​ടി​യേ​റ്റ ക​ർ​ഷ​കൻ പി.​ജെ. ജോ​സ​ഫ് കാ​ഞ്ഞി​ര​ത്തി​ങ്ക​ലി​ന് മ​ല​യോ​ര ജ​ന​ത​യു​ടെ സ്നേ​ഹാ​ദ​രം. കു​റ്റ്യാ​ടി മേ​ഖ​ലാ അ​ഗ്രി​ക​ൾ​ച്ച​ർ മാ​ർ​ക്ക​റ്റിം​ഗ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ജോ​സ​ഫ് കാ​ഞ​അ​ഞി​ര​ത്തി​ങ്ക​ലി​നെ ആ​ദ​രി​ച്ച​ത്.

മ​രു​തോ​ങ്ക​ര സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ഡോ. ജോ​സ​ഫ് ക​ള​രി​ക്ക​ൽ പൊ​ന്നാ​ട അ​ണി​യി​ച്ച് ജോ​സ​ഫ് കാ​ഞ്ഞി​ര​ത്തി​ങ്ക​ലി​നെ ആ​ദ​രി​ച്ചു. സം​ഘം പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ പൂ​ത​ക്കു​ഴി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജോ​ർ​ജ് ക​ട്ട​ക്ക​യം, കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, സി.​എ​ച്ച്. മൊ​യ്തു, പി.​ടി. ജോ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.