വി​ദ്യാ​രം​ഗം കലാ​സാ​ഹി​ത്യ വേ​ദി സ​ർ​ഗോ​ത്സ​വം
Saturday, October 21, 2017 12:06 PM IST
താ​മ​ര​ശേ​രി: ഉ​പ​ജി​ല്ലാ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​രാ​ടി ഗ​വ. യു​പി സ്കൂ​ളി​ൽ ന​ട​ന്ന സ​ർ​ഗോ​ത്സ​വം കാ​രാ​ട്ട് റ​സാ​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ര​സ്വ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​ന ര​ച​യി​താ​വ് ബാ​പ്പു വാ​വാ​ട് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

വി​ദ്യാ​രം​ഭം മു​ൻ ജി​ല്ലാ ക​ണ്‍​വീ​ന​ർ പി. ​ശ്രീ​നി​വാ​സ​ന് കാ​രാ​ട്ട് റ​സാ​ഖ് എം​എ​ൽ​എ ഉ​പ​ഹാ​രം ന​ൽ​കി. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ശ്രീ​നി​വാ​സ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​സു​ൽ​ഫീ​ക്ക​ർ, ബി​പി​ഒ വി.​എം. മെ​ഹ​റ​ലി, ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ബി​ജു കാ​വി​ൽ, ഉ​പ​ജി​ല്ലാ ക​ണ്‍​വീ​ന​ർ നി​ഷി​ധ കു​മാ​രി, ടി. ​ദി​ലീ​പ് കു​മാ​ർ, പ്ര​വീ​ണ്‍ ന​ന്പൂ​തി​രി, എ​ഇ​ഒ എ​ൻ.​പി. മു​ഹ​മ്മ​ദ് അ​ബ്ബാ​സ്, പി. ​ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.