കേ​ര​ഗ്രാ​മം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം: ഒാരോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും കേ​ര​ഗ്രാ​മം: മന്ത്രി
വ​ട​ക്കാ​ഞ്ചേ​രി: നാ​ളി​കേ​ര​ത്തി​ൽ​നി​ന്നു കൂ​ടു​ത​ൽ മൂ​ല്യ​വ​ർ​ധി​ത ഉ​ല്പ​ന്ന​ങ്ങ​ൾ നി​ർ​മി​ച്ചും കു​റ​ഞ്ഞ മു​ത​ൽ​മു​ട​ക്കി​ൽ കൂ​ടു​ത​ൽ ആ​ദാ​യം ല​ഭി​ക്കു​ന്ന വി​ത്തി​ന​ങ്ങ​ൾ വി​ക​സി​പ്പി​ച്ചും തെ​ങ്ങു​കൃ​ഷി ലാ​ഭ​ക​ര​മാ​ക്കാ​ൻ കൃ​ഷി വ​കു​പ്പും ക​ർ​ഷ​ക സ​മൂ​ഹ​വും ശ്ര​മി​ക്ക​ണ​മെ​ന്നു മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ. കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ് "ഹ​രി​ത​കേ​ര​ളം ത​രി​ശു​ര​ഹി​ത കേ​ര​ളം' പ​ദ്ധ​തി​യി​ൽ വേ​ലൂ​ർ​ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന കേ​ര​ഗ്രാ​മം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സം​സ്ഥാ​ന​ത്ത് ഒ​രു നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഒ​രു കേ​ര​ഗ്രാ​മ​മെ​ങ്കി​ലും ആ​രം​ഭി​ക്കും. തെ​ങ്ങി​ന്‍റെ രോ​ഗ​ബാ​ധ, തൊ​ഴി​ലാ​ളി​ക​ളു​ടെ അ​പ​ര്യാ​പ്ത​ത, വി​ല​കു​റ​ഞ്ഞ ഇ​ത​ര ഭ​ക്ഷ്യ​എ​ണ്ണ​യു​ടെ ആ​വി​ർ​ഭാ​വം എ​ന്നി​ങ്ങ​നെ നി​ര​വ​ധി കാ​ര​ണ​ങ്ങ​ളാ​ണു നാ​ളി​കേ​ര ഉ​ൽ​പ്പാ​ദ​ന​ത്തി​ൽ മു​ൻ​പ​ന്തി​യി​ലാ​യി​രു​ന്ന കേ​ര​ള​ത്തി​നു പ്ര​തി​കൂ​ല​മാ​യ​ത്.

പു​തി​യ ത​ലു​മു​റ​യെ കൃ​ഷി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ ആ​ധു​നി​ക സാ​മ​ഗ്രി​ക​ളും രീ​തി​ക​ളും ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. വേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി ദി​ലീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ത്മി​നി ടീ​ച്ച​ർ, വേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എം. അ​ബ്ദു​ൾ റ​ഷീ​ദ്, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ​ക്ബാ​ൽ, ചൊ​വ്വ​ന്നൂ​ർ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ റീ​നാ ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ നേ​ർ​ന്നു. വേ​ലൂ​ർ കൃ​ഷി ഓ​ഫീ​സ​ർ എ.​എ​ൽ. മ​നോ​ജ് സ്വാ​ഗ​ത​വും വേ​ലൂ​ർ നാ​ളി​കേ​ര സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ തെ​ങ്ങു​ക​യ​റ്റ യ​ന്ത്ര​ങ്ങ​ളു​ടെ വി​ത​ര​ണം മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ക​ർ​ഷ​ക​ർ​ക്കു തെ​ങ്ങി​നു ത​ടം തു​റ​ക്ക​ൽ, ജൈ​വ​രാ​സ​വ​ള​ങ്ങ​ൾ, കു​മ്മാ​യം, മ​ഗ്നീ​ഷ്യം സ​ൾ​ഫൈ​റ്റ്, പ​ന്പ് സെ​റ്റ്, ഉ​ൽ​പ്പാ​ദ​ന​ക്ഷ​മ​മ​ല്ലാ​ത്ത തെ​ങ്ങു വെ​ട്ടി​മാ​റ്റ​ൽ, തെ​ങ്ങി​ൻ​തൈ, മ​ണ്ണി​ര ക​ന്പോ​സ്റ്റ്, ഇ​ട​വി​ള​കൃ​ഷി​യ്ക്കു​ള​ള ന​ടീ​ൽ വ​സ്തു​ക്ക​ൾ എ​ന്നി​വ​യ്ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്നു​ണ്ട്. കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല റി​ട്ട​യേ​ർ​ഡ് പ്രൊ​ഫ​സ​ർ ഡോ. ​പി.​എ​സ്.​ജോ​ണ്‍ തെ​ങ്ങു​കൃ​ഷി​യെ​ക്കു​റി​ച്ച് ക്ലാ​സ്െ​ടു​ത്തു.