ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി തി​രു​നാ​ളാഘോഷം നാളെ മുതൽ
തൃ​ശൂ​ർ: ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ റ​പ്പാ​യേ​ൽ മാ​ലാ​ഖ​യു​ടെ തി​രു​നാ​ൾ ഉ​ത്സ​വം നാളെ മു​ത​ൽ 25 വ​രെ ന​ട​ക്കു​മെ​ന്നു വി​കാ​രി ഫാ.​ജോ​ണ്‍ അ​യ്യ​ങ്കാ​ന​യി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യും വൈ​കീ​ട്ടും നൊ​വേ​ന, ല​ദീ​ഞ്ഞ്. വൈ​കീ​ട്ട് നാ​ലി​നു കൂ​ടു​തു​റ​ക്ക​ലും തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​പ്പും. വൈ​കീ​ട്ട് ആ​റി​നു നേ​ർ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണവുമുണ്ടാകും.
രാ​ത്രി 12നു ​വ​ട​ക്കെ അ​ങ്ങാ​ടി, അ​ഞ്ചേ​രി അ​ങ്ങാ​ടി, അ​വി​ണി​ശേ​രി, ഗ​ലീ​ലി മേ​ഖ​ല​യി​ൽ നി​ന്നു​ള്ള വ​ള​യെ​ഴു​ന്ന​ള്ളി​പ്പു​ക​ൾ പ​ള്ളി​യി​ലെ​ത്തും. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​നു നേ​ർ​ച്ച ഭ​ക്ഷ​ണ ആ​ശി​ർ​വാ​ദ​വും വി​ത​ര​ണ​വും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. എ​ട്ടാ​മി​ട​മാ​യ 31നു രാ​വി​ലെ 10നു ​പ്ര​ദ​ക്ഷി​ണം, രാ​ത്രി ഏ​ഴി​ന് മ്യൂ​സി​ക് നൈ​റ്റ്.തി​രു​നാളി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഇ​ലു​മി​നേ​ഷ​ൻ സ്വി​ച്ച് ഓ​ണ്‍ ക​ർ​മം ഇന്നു വൈ​കീ​ട്ട് 6.45നു എ​സി​പി പി. ​വാ​ഹി​ദ് നി​ർ​വ​ഹി​ക്കും.

പ​ള്ളി​യു​ടെ സ​മീ​പ വ​ഴി​ക​ളി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. 15 പാ​ർ​ക്കി​ങ് പോ​യി​ന്‍റു​ക​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​നാ​യി പോ​ലീ​സ്, സെ​ക്യൂ​രി​റ്റി, വോ​ള​ണ്ടി​യ​ർ സേ​വ​ന​വും ഉ​ണ്ടാ​കും.
ട്ര​സ്റ്റി​മാ​രാ​യ സി.​പി. റ​പ്പാ​യി, ജാ​ക്സ​ണ്‍ അ​ക്ക​ര, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ തോ​മ​സ് കൂ​ള, പി​ആ​ർ​ഒ ജോ​മോ​ൻ ചാ​ലി​ശേ​രി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.