ജ്യോ​തി ല​ബോ​റ​ട്ട​റീ​സി​ന്‍റെ ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
ഗു​രു​വാ​യൂ​ർ: പ്ര​മു​ഖ വ്യ​വ​സാ​യ സ്ഥാ​പ​ന​മാ​യ ജ്യോ​തി ല​ബോ​റ​ട്ട​റീ​സ് പാ​വ​പ്പെ​ട്ട​വ​ർ​ക്ക് വീ​ടു നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​ന്‍റെ അ​ഞ്ചാം ഘ​ട്ടം മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ടാ​ണ​ശേ​രി​യി​ലെ പു​ല്ലാ​നി​ക്കു​ന്ന​ത്ത് തേ​ട്ടി​ൽ ഉ​ഷ​യ്ക്ക് നി​ർ​മി​ക്കു​ന്ന വീ​ടി​ന് മ​ന്ത്രി ക​ല്ലി​ട്ടു.

എ​ക്സ​ൽ​സി​യ​ർ യു​പി സ്കൂ​ളി​ൽ സ​മ്മേ​ള​നം മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. അ​ബ്ദു​ൽ​ഖാ​ദ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. ജ്യോ​തി ല​ബോ​റ​ട്ട​റീ​സ് ചെ​യ​ർ​മാ​ൻ എം.​പി. രാ​മ​ച​ന്ദ്ര​ൻ, കു​ന്നം​കു​ളം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സീ​ത ര​വീ​ന്ദ്ര​ൻ, ക​ണ്ടാ​ണ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. പ്ര​മോ​ദ്, ടി.​എ. വാ​മ​ന​ൻ, എം.​പി. സി​ദ്ധാ​ർ​ഥ​ൻ, കെ.​എ​ഫ്. ഡേ​വീ​സ്, പി.​എ​ൻ. സു​കു​ദേ​വ​ൻ, വി.​കെ. ദാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ണ്ടാ​ണ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ 16 വാ​ർ​ഡു​ക​ളി​ലും ഓ​രോ വീ​ടും ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ഇ​രി​ങ്ങ​പ്പു​റ​ത്തും കു​ന്നം​കു​ളം ന​ഗ​ര​സ​ഭ​യി​ലെ ചെ​റു​വ​ത്താ​നി​യി​ലെ നാ​യാ​ടി കോ​ള​നി​യി​ലു​മാ​ണ് വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. 65 വീ​ടു​ക​ളോ​ളം ഇ​തു​വ​രെ നി​ർ​മി​ച്ചു ന​ൽ​കി​യി​ട്ടു​ണ്ട്.
സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലെ സു​വ​ർ​ണ താ​രം ജം​ഷീ​ല​യ്ക്ക് വീ​ടു നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്നും എം.​പി. രാ​മ​ച​ന്ദ്ര​ൻ അ​റി​യി​ച്ചു.