കു​ടും​ബ​ശ്രീ സ്കൂ​ൾ
Saturday, October 21, 2017 12:56 PM IST
തൃ​ശൂ​ർ: കു​ടും​ബ​ശ്രീ​യു​ടെ സ​മൂ​ഹാ​ധി​ഷ്ഠി​ത പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​യ "കു​ടും​ബ​ശ്രീ സ്്കൂ​ൾ’ എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ൽ ആ​രം​ഭി​ച്ചു. രണ്ടു മ​ണി​ക്കൂ​ർ വീ​ത​മു​ള്ള ആറുസെ​ഷ​നു​ക​ളി​ലാ​യി ആറു വി​ഷ​യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണു കു​ടും​ബ​ശ്രീ ആ​ദ്യ സ്്കൂ​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

ന​വം​ബ​ർ 26 നു ​സ​മാ​പി​ക്കും.​ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ആ​ളൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല വി​ജ​യ​കു​മാ​ർ നിർവഹിച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ നൈ​സ​ൻ അ​ധ്യക്ഷത വ​ഹി​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി. ​ജ്യോ​തി​ഷ്കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കാ​ത​റി​ൻ പോ​ൾ മു​ഖ്യാ​തി​ഥി​യാ​യി. ആ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. ഡേ​വി​സ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അം​ബി​ക ശി​വ​ദാ​സ​ൻ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ജി​ത സു​ബ്ര​ഹ്മ​ണ്യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ജി ജോ​ണി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഐ.​കെ.​ച​ന്ദ്ര​ൻ, സ്റ്റെ​ല്ല വി​ൽ​സ​ണ്‍, ബി​ന്ദു ഷാ​ജു, ബി​ന്ദു മു​ര​ളി, ഹെ​ല​ൻ ചാ​ക്കോ, ഷാ​ജു.​ടി.​വി എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.