ക​രാ​റു​കാ​ർ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
കൊ​ടു​ങ്ങ​ല്ലൂ​ർ: ക​രാ​റു​കാ​ർ​ക്കെ​തി​രാ​യ ക​ര​നി​യ​മ​ങ്ങ​ൾ​ക്കും ജി​എ​സ്ടി​ക്കു​മെ​തി​രെ ഓ​ൾ കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് കോ​ൺ​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​രാ​റു​കാ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ലേ​ക്കു പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സി.​സി. വി​പി​ൻ ച​ന്ദ്ര​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി ഒ.​ജി. ബാ​ബു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. അ​ന്പി​ളി​കു​മാ​ർ, ജി​ല്ലാ താ​ലൂ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ സി​ജി​ൻ ജോ​ർ​ജ്, സി.​എ​ൽ. സി​ന്‍റോ, കെ.​എ​സ്. ഷി​ഹാ​ബ്, ഇ.​ജി. സി​ജി​ൽ​കു​മാ​ർ, കെ.​ബി. സ​ത്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.