പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ മ​ർ​ദി​ച്ചു: യു​വാ​വി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു
Monday, October 23, 2017 12:28 PM IST
മാ​ള: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രെ ചീ​ത്ത​വി​ളി​ക്കു​ക​യും തു​ട​ർ​ന്ന് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത യു​വാ​വി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ മാ​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. യു​വാ​വ് മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്നു.

ബി​യ​ർ ആ​ൻ​ഡ് വൈ​ൻ പാ​ർ​ല​റി​ൽ മ​ദ്യ​പി​ച്ച് പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ച പു​ത്ത​ൻ​ചി​റ വെ​ള്ളൂ​ർ സ്വ​ദേ​ശി​യാ​യ തൊ​ഴു​ത്തി​ങ്ക​ൽ ര​തീ​ഷി(27)​നെ പോ​ലീ​സെ​ത്തി സ്റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി.
മ​ദ്യ​ല​ഹ​രി​യി​ൽ പാ​ർ​ല​റി​ൽ കു​പ്പി​യും മ​റ്റ് സാ​ധ​ന​ങ്ങ​ളും വ​ലി​ച്ചെ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് പോ​ലീ​സെ​ത്തി​യ​ത്.

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് ര​തീ​ഷ് ഉ​ദ്യോ​ഗ​സ്ഥ​രെ ചീ​ത്ത വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ സി​പി​ഒ സം​ഗീ​തി​നെ മ​ർ​ദി​ക്കു​ക​യു​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ക​ണ്ണി​നു പ​രി​ക്കേ​റ്റ സം​ഗീ​തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ര​തീ​ഷി​നെ റി​മാ​ൻ​ഡ് ചെ​യ്തു.