സ​ഹ​. സം​ഘം ലാ​ഭ​വി​ഹി​തം വി​ത​ര​ണം: ക​ല്ലൂ​രി​ൽ സിപി​എം - കോ​ണ്‍​ഗ്ര​സ് സം​ഘ​ർ​ഷം
ക​ല്ലൂ​ർ : സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ സം​ഘം അം​ഗ​ങ്ങ​ൾ​ക്കു​ള്ള ലാ​ഭ​വി​ഹി​തം സിപിഎം പാ​ർ​ട്ടി ഓ​ഫീ​സി​ൽ നി​ന്ന് വി​ത​ര​ണം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് സം​ഘ​ർ​ഷം. ലാ​ഭ​വി​ഹി​ത​മായി ന​ൽ​കു​ന്ന പു​ത​പ്പ് സിപിഎം പാ​ർ​ട്ടി ഓ​ഫീ​സി​ൽ നി​ന്ന് വി​ത​ര​ണം ചെ​യ്യു​ന്നു​വെ​ന്നാ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ട​യാ​നെ​ത്തി​യ​താ​ണ് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി​യ​ത്. പു​ത​പ്പ് കൊ​ണ്ടു പോ​കാ​നെ​ത്തി​യ കാ​ർ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. ത​ട​ഞ്ഞ​വ​ർ​ക്കി​ട​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റ്റി​യ​തി​നെ തു​ട​ർ​ന്ന് മു​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

കോ​ണ്‍​ഗ്ര​സ് മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​ന്നി ആ​ന്‍റോ പ​നോ​ക്കാ​ര​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നി​ൽ മു​ള​ങ്ങാ​ട്ടു​ക​ര, പ​ഞ്ചാ​യ​ത്തം​ഗം സ​ന്ദീ​പ് ക​ണി​യ​ത്ത് എ​ന്നി​വ​ർ തൃ​ശൂ​ർ കോ​- ഓ പ്പ​റേ​റ്റീ​വ് ആ​ശുപ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം ജി​ഷ, സിപിഎം തൃ​ക്കൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി​നീ​ഷ് എ​ന്നി​വ​രെ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​സ്പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇന്നലെ വൈ​കീ​ട്ട് ക​ല്ലൂ​ർ പാ​ല​യ്ക്ക​പ്പ​റ​ന്പി​ലാ​യി​രു​ന്നു സം​ഭ​വം.

പാ​ർ​ട്ടി ഓ​ഫീ​സി​ൽ പു​ത​പ്പു​ക​ൾ എ​ത്തി​ച്ച​ത​റി​ഞ്ഞ് എ​ത്തി​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും സിപി​എം പ്ര​വ​ർ​ത്ത​ക​രു​മാ​യി ത​ർ​ക്ക​ത്തി​ലാ​യി. തു​ട​ർ​ന്ന് വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യു​മാ​യി. സൊ​സൈ​റ്റി വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് ലാ​ഭ​വി​ഹി​ത​വും പാ​രി​തോ​ഷി​ക​വും വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ് പ​തി​വ്. ക​ഴി​ഞ്ഞ സെപ്റ്റംബ​ർ 30 -ന് ​പൊ​തു​യോ​ഗം ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ലും പു​ത​പ്പ് വി​ത​ര​ണം തു​ട​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ഈ ​മാ​സം 10-ന് ​പു​ത​പ്പ് വി​ത​ര​ണം അ​വ​സാ​നി​പ്പി​ച്ച​താ​യി ഭ​ര​ണ സ​മി​തി നോ​ട്ടീ​സ് വ​ഴി അ​റി​യി​പ്പും ന​ൽ​കി​യ​താ​ണ്.

ഇ​തി​നി​ടെ ക​ല്ലൂ​ർ പാ​ല​യ്ക്ക​പ്പ​റ​ന്പി​ലെ പാ​ർ​ട്ടി ഓ​ഫീ​സി​ൽ നി​ന്ന് പു​ത​പ്പ് ന​ൽ​കു​ന്നു​വെ​ന്ന​റി​ഞ്ഞാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​ത്. തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി​യ പു​ത​പ്പു​ക​ൾ വ​ലി​ച്ച് പു​റ​ത്തി​ട്ടു.

വി​വ​ര​മ​റി​ഞ്ഞ് സിപിഎം പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തി​യ​തോ​ടെ പ്ര​ശ്നം രൂ​ക്ഷ​മാ​യി. സ്ഥ​ല​ത്തെ​ത്തി​യ കാ​റി​ൽ പു​ത​പ്പ് ക​ട​ത്താ​നു​ള്ള ശ്ര​മം ത​ട​ഞ്ഞ​പ്പോ​ഴാ​ണ് കാ​ർ അ​പ​ക​ട​ക​ര​മാ​യ വി​ധം മു​ന്നോ​ട്ടെ​ടു​ത്ത​ത്.

വി​ത​ര​ണ​ത്തി​നു ശേ​ഷം ബാ​ക്കി​വ​ന്ന പു​ത​പ്പ് സൊ​സൈ​റ്റി​യു​ടെ മാ​വി​ൻ​ചു​വ​ട് ഓ​ഫീ​സി​ൽ നി​ന്ന് നാ​യ​ര​ങ്ങാ​ടി​യി​ലെ ബ്രാ​ഞ്ചി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ കോ​ണ്‍​ഗ്ര​സു​കാ​ർ ത​ട​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം ജി​ഷ പ​റ​യു​ന്ന​ത്. പു​തു​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.