മാ​ന്യ​യി​ലെ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം: നി​ർ​മാ​ണ​ത്തി​ലും സ്ഥ​ലം വാ​ങ്ങ​ലി​ലും ക്ര​മ​ക്കേ​ട്
ബ​ദി​യ​ഡു​ക്ക: ഭൂ​മി കൈ​യേറ്റ കേ​സ് അ​ന്വേ​ഷ​ണം ബ​ദി​യ​ഡു​ക്ക​യി​ലേ​യ്ക്കും വ്യാ​പി​ക്കു​ന്നു. കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ മാ​ന്യ മു​ണ്ടോ​ട്ട് നി​ർ​മി​ക്കു​ന്ന ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ മ​റ​വി​ൽ വ്യാ​പ​ക കൈ​യേറ്റം ന​ട​ന്ന​താ​യി പ​രാ​തി. സ്റ്റേ​ഡി​യ​ത്തി​നു​ള്ള 18.40 ഏ​ക്ക​ർ സ്ഥ​ലം കൈ​യേറി​യ​താ​യി കാ​ണി​ച്ചു കാ​സ​ർ​ഗോ​ട്ടെ അ​ഴി​മ​തി​വി​രു​ദ്ധ സം​ഘ​ട​ന ജി​എ​ച്ച്എം റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നു പ​രാ​തി ന​ൽ​കി.

ഇ​തു സം​ബ​ന്ധി​ച്ചു വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ മ​ന്ത്രി ജി​ല്ലാ ക​ള​ക്ട​റോ​ട് നി​ർ​ദേ​ശി​ച്ച​താ​യാ​ണ് സൂ​ച​ന. ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ ബേ​ള വി​ല്ലേ​ജി​ൽ മാ​ന്യ മു​ണ്ടോ​ട്ട് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം നി​ർ​മി​ക്കാ​ൻ എ​ട്ട് ഏ​ക്ക​ർ 26 സെ​ന്‍റ് സ്ഥ​ല​മാ​ണ് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ര​ണ്ടു സ്വ​കാ​ര്യ നി​ർ​മാ​ണ ക​ന്പ​നി​ക​ളി​ൽ നി​ന്നും വി​ല​യ്ക്കു വാ​ങ്ങി​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ വ​സ്തു വാ​ങ്ങു​ന്ന​തി​ന് എ​ഗ്രി​മെ​ന്‍റു​ണ്ടാ​ക്കി​യ​ത് അ​ഞ്ചു വ്യ​ക്തി​ക​ളു​മാ​യി​ട്ടാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​സ്തു​ത സ്ഥ​ല​ത്തി​ന് ന​ടു​വി​ലു​ണ്ടാ​യി​രു​ന്ന തോ​ട് നി​ക​ത്തു​ക​യും അ​തി​നോ​ടു ചേ​ർ​ന്ന് ഒ​ന്പ​ത് ന​ന്പ​റു​ക​ളി​ലു​ണ്ടാ​യി​രു​ന്ന 18.40 ഏ​ക്ക​ർ സ്ഥ​ലം കൈ​യേറി​യെ​ന്നാ​ണ് പ​രാ​തി. ഇ​തു സം​ബ​ന്ധി​ച്ച് വി​ല്ലേ​ജ് റ​വ​ന്യു രേ​ഖ​ക​ളും പ​രാ​തി​ക്കാ​ർ മ​ന്ത്ര​ക്കു കൈ​മാ​റി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ന്‍റെ സ്ഥ​ലം ഇ​ട​പാ​ടും വി​വാ​ദ​മാ​യി​ട്ടു​ണ്ട്. 60 ല​ക്ഷം രൂ​പ​യ്ക്കു താ​ഴെ വി​ല​യു​ള്ള ഭൂ​മി നാ​ലു​കോ​ടി​യി​ൽ​പ്പ​രം രൂ​പ​യ്ക്ക് വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​വും തു​ട​ങ്ങി​യി​ട്ടു​ണ്ട്.