വിത കഴിഞ്ഞ നെൽപാടം വെള്ളത്തിൽ മുങ്ങി: കർഷകർ ആശങ്കയിൽ
പാ​വ​റ​ട്ടി: മു​ല്ല​ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വി​ത ക​ഴി​ഞ്ഞ പെ​രു​വ​ല്ലൂ​ർ താ​ഴം പ​ട​വ് വെ​ള്ള​ത്തി​ൽ മു​ങ്ങി. ഇ​രു​പ​ത്തി​യ​ഞ്ചു ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള പെ​രു​വ​ല്ലൂ​ർ താ​ഴം പ​ട​വി​ൽ ഉ​മ വി​ത്ത് ഉ​പ​യോ​ഗി​ച്ച് മൂ​ന്നു ദി​വ​സം മു​ൻ​പാ​ണ് വി​ത ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മു​ന്ന​റി​യി​പ്പി​ല്ലാ​തെ മ​റ്റു പ​ട​വു​ക​ളി​ലെ സ്ലൂ​യി​സു​ക​ളും ഏ​നാ​മാ​വ് റെ​ഗു​ലേ​റ്റ​റി​ൻ​റെ ഷ​ട്ട​റു​ക​ളും അ​ട​ച്ച​തോ​ടെ പെ​രു​വ​ല്ലൂ​ർ താ​ഴം പ​ട​വി​ൽ വെ​ള്ളം ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യാ​യി​രു​ന്നു.

എ​ള​വ​ള്ളി പാ​ല​ത്തി​നു സ​മീ​പ​ത്തെ സ്ലു​യി​സ് വ​ഴി ക​നാ​ലി​ൽ നി​ന്നും വെ​ള്ളം പ​ട​വി​ലേ​ക്ക് കു​ത്തി​യൊ​ഴു​കി. ക​ർ​ഷ​ക​ർ വെ​ള്ളം ക​യ​റാ​തി​രി​ക്കാ​ൻ മ​ണ​ൽ ചാ​ക്കു​ക​ളി​ട്ട് താ​ൽ​കാ​ലി​ക​മാ​യി സ്ലു​യി​സ് അ​ട​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ വെ​ള്ളം പ​ട​വി​ൽ നി​ന്നും പു​റ​ത്തേ​ക്ക് പ​ന്പു ചെ​യ്തു ക​ള​യാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

പെ​രു​വ​ല്ലൂ​ർ താ​ഴം പ​ട​വി​ലെ മോ​ട്ടോ​ർ ഷെ​ഡി​ലെ വൈ​ദു​തി ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ്. വൈ​ദു​തി വ​കു​പ്പ് അ​ധി​കൃ​ത​രു​മാ​യി പ​ട​വ് ക​മ്മി​റ്റി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും വൈ​ദു​തി ക​ണ​ക്ഷ​ൻ ഇ​തു​വ​രെ​യും പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല.

കൂ​ടു​ത​ൽ ദി​വ​സം വി​ത്ത് വെ​ള്ള​ത്തി​ൽ മു​ങ്ങി​കി​ട​ന്നാ​ൽ മു​ള കെ​ട്ട് പോ​യി കൃ​ഷി ന​ശി​ക്കും. കൃ​ഷി​ക്കാ​യി പൂ​ട്ടി​യും നി​ര​ത്തി​യും നി​ല​മൊ​രു​ക്കു​ന്ന​തി​നും വി​ത്തി​നു​മാ​യി ക​ർ​ഷ​ക​ർ​ക്ക് ചി​ല​വ് വ​ന്നി​ട്ടു​ണ്ട്. കൃ​ഷി ന​ശി​ച്ചാ​ൽ ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ബാ​ധ്യ​ത​യാ​ണ് ഉ​ണ്ടാ​വു​ക.

അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും വൈ​ദു​തി ക​ണ​ക്ഷ​ൻ താ​ൽ​ക്കാ​ലി​ക​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അ​ടി​യ​ന്തി​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് പ​ട​വ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പ​റ​ഞ്ഞു.