വി​സ്മ​യ​ മേ​ള
Friday, November 10, 2017 3:13 PM IST
ക​ണ്ണൂ​ർ: അ​ന്വേ​ഷ​ണാ​ത്മ​ക​ത​യും സൃ​ഷ്ടി​പ​ര​ത​യും പു​ത്ത​ൻ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളു​മാ​യി ജി​ല്ലാ ശാ​സ്ത്ര​മേ​ള​യ്ക്കു ക​ണ്ണൂ​രി​ൽ തു​ട​ക്ക​മാ​യി. കാ​ലി​ക​പ്ര​സ​ക്തി​യു​ള്ള ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും പ്ര​ശ്ന​പ​രി​ഹാ​ര​ങ്ങ​ളു​മാ​യാ​ണു കു​ട്ടി​ക​ളെ​ത്തി​യ​ത്. അ​ഞ്ചു​വേ​ദി​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നി​നൊ​ന്നു മി​ക​ച്ച പ്ര​ക​ട​ന​മാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ കാ​ഴ്ച​വ​ച്ച​ത്. അ​തേ​സ​മ​യം വേ​ദി​ക​ൾ അ​ങ്ങി​ങ്ങാ​യ​തു മ​ത്സ​രാ​ർ​ഥി​ക​ൾ​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടാ​യി. ചൊ​വ്വ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മേ​യ​ർ ഇ.​പി.​ല​ത മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി.​ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ മി​ർ മു​ഹ​മ്മ​ദ​ലി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ക​ണ്ണൂ​ർ ജി​വി​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന വൊ​ക്കേ​ഷ​ണ​ൽ എ​ക്സ്പോ​യി​ൽ 47 സ്റ്റാ​ളു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 40 വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 180 വി​ദ്യാ​ർ​ഥി​ക​ളും കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രു​മാ​ണു പ​ങ്കെ​ടു​ക്കു​ന്ന​ത്. പ്ര​ദ​ർ​ശ​ന​ത്തോ​ടൊ​പ്പം വി​ല്പ​ന​യും ഉ​ള്ള​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും എ​ക്സ്പോ കാ​ണാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. ബ്ല​ഡ് ഗ്രൂ​പ്പ്, പ്ര​മേ​ഹം, ബ്ല​ഡ് പ്ര​ഷ​ർ എ​ന്നി​വ​യു​ടെ നി​ർ​ണ​യം, പ്രാ​ചീ​ന കൃ​ഷി​യും ആ​ധു​നി​ക കൃ​ഷി​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​ങ്ങ​ൾ, ഫോ​ർ സ്ട്രോ​ക്ക് പെ​ട്രോ​ൾ എ​ൻ​ജി​ൻ, ജി​എ​സ്ടി ടാ​ക്സ് ക​ൺ​സ​ൾ​ട്ട​ൻ​സി തു​ട​ങ്ങി​യ​വ എ​ക്സ്പോ​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.