കൈവിട്ടുപോകുമോ ഇൗ ‘സൗഭാഗ്യം’
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് താ​ലൂ​ക്ക് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ സ്ഥ​ലം അ​ന്യാ​ധീ​ന​പ്പെ​ടു​ന്നു. തി​രി​ച്ചു​പി​ടി​ക്കാ​ൻ ന​ട​പ​ടി​യി​ല്ലാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി വി​ക​സ​നം സ്വ​പ്നം മാ​ത്ര​മാ​കു​ന്നു. ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ അ​ണ​ങ്കൂ​രി​ൽ 1999ൽ ​ആ​രം​ഭി​ച്ച ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് 60 സെ​ന്‍റ് റ​വ​ന്യു ഭൂ​മി​ അ​നു​വ​ദി​ച്ച​് മൂ​ന്നു​നി​ല കെ​ട്ടി​ടം പ​ണി​തി​രു​ന്നു.

എ​ന്നാ​ൽ അ​ന്നു സ്ഥ​ലം അ​ള​ന്നു തി​രി​ക്കാ​തെ 25 സെ​ന്‍റ് സ്ഥലത്ത് മാ​ത്രമായി മതിൽ കെ​ട്ടു​ക​യാ​യി​രു​ന്നു. എന്നാൽ ആ​ശു​പ​ത്രി​യു​ടെ പ​കു​തി​യി​ൽ അ​ധി​കം സ്ഥ​ല​വും മ​തി​ലി​നു പു​റ​ത്താ​ണ്. ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​രും വ​ർ​ഷ​ങ്ങ​ളാ​യി ആ​ശു​പ​ത്രി​യു​ടെ സ്ഥ​ലം അ​ള​ന്നു തി​രി​ച്ചു ത​ര​ണ​മെ​ന്ന് ന​ഗ​ര​സ​ഭ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല.

ആ​ശു​പ​ത്രി​യി​ൽ മെ​റ്റേ​ണി​റ്റി വാ​ർ​ഡും ഐ‌​കെ​യ​ർ യൂ​ണി​റ്റും സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ സ്ഥ​ലം ഇ​ല്ലാ​ത്ത​തി​നാ​ൽ ഈ ​പ​ദ്ധ​തി എ​ങ്ങ​നെ ന​ട​പ്പി​ലാ​ക്കാ​നാ​വു​മെ​ന്നാ​ണ് ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി​ജ​യ ചോ​ദി​ക്കു​ന്ന​ത്. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് വേ​ണ്ടി ഒൗ​ഷ​ധ തോ​ട്ടം നി​ർ​മിക്കാ​നു​ള്ള പ​ദ്ധ​തി​യും സ്ഥ​ലം ഇ​ല്ലാ​ത്ത​തി​നാ​ൽ ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്.
ഉ​ള്ള സ്ഥ​ല​ത്ത് ഒൗ​ഷ​ധ സ​സ്യ​ങ്ങ​ൾ വ​ച്ചു പി​ടി​പ്പി​ച്ചാ​ൽ ഇ​തു പി​ഴു​തെ​റി​യു​ക​യാ​ണ് പ​ല​പ്പോ​ഴും. ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്തു​ള്ള മൂ​ന്നു വീ​ടു​ക​ൾ​ക്കു​ള്ള റോ​ഡും നി​ല​വി​ൽ ആ​ശു​പ​ത്രി സ്ഥ​ല​ത്തു കൂ​ടി​യാ​ണ്.
വൈ​കു​ന്നേ​ര​മാ​യാ​ൽ സാ​മൂ​ഹ്യ ദ്രോ​ഹി​ക​ൾ ത​ന്പ​ടി​ക്കു​ന്ന ആ​ശു​പ​ത്രി പ​രി​സ​രം രോ​ഗി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​വാ​റു​ണ്ട്. നേ​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ രോ​ഗി​ക​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ളു​ടെ ശ​ല്യം കാ​ര​ണം ഇ​പ്പോ​ൾ ആ​റു​മ​ണി​ക്ക് ശേ​ഷം ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ ആ​രെ​യും പ്ര​വേ​ശി​പ്പി​ക്കാ​റി​ല്ല.

നേ​ര​ത്തെ റ​വ​ന്യു അ​ധി​കൃ​ത​ർ സ്ഥ​ലം അ​ള​ന്ന് അ​തി​ർ​ത്തി​യി​ൽ ക​ല്ല് സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും സ​മീ​പ​വാ​സി​ക​ൾ ക​ല്ല് പ​റി​ച്ച് ക​ള​യു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് സ്ഥ​ലം അ​ള​ക്കാ​ൻ ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി​രു​ന്ന ഇ. ​അ​ബ്ദു​ൾ റ​ഹ്മാ​ൻ​കു​ഞ്ഞി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​പ്പോ​ൾ ഒ​രു വി​ഭാ​ഗം ത​ട​യു​ക​യും സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്‍റെ ക​ഴു​ത്തി​ന് പി​ടി​ച്ച് ത​ള്ളി​യി​ടു​ക​യു​മാ​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യൊ​ന്നു​മെ​ടു​ത്തി​ല്ല.

നി​ത്യേ​ന ഇ​രു​ന്നൂ​റി​ല​ധി​കം രോഗികളെത്തുന്ന ആ​ശു​പ​ത്രി​യിൽ ഒൗ​ട്ട് പേ​ഷ്യ​ന്‍റ് വി​ഭാ​ഗ​ത്തി​ൽ 30 രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്നു​ണ്ട്. ഇ​തി​ൽ 10 എ​ണ്ണം പ്രാ​യ​മാ​യ​വ​ർ​ക്ക് മാ​റ്റി​വച്ചി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​മി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്.

ജി​ല്ല​യി​ലെ മി​ക​ച്ച ആ​യു​ർ​വേ​ദ ചി​കി​ത്സ ല​ഭി​ക്കു​ന്ന ഈ ​ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ നി​സം​ഗ​ത​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​വു​ക​യാ​ണ്. പ​ഞ്ച​ക​ർ​മ, കൗ​മാ​ര​പ്രാ​യ​ക്കാ​ർ​ക്കു​ള്ള പ്ര​ത്യേ​ക ചി​കി​ത്സ, ക​ര​ൾ രോ​ഗ ചി​കി​ത്സ, സ്നേ​ഹ​ധാ​ര, ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ചി​കി​ത്സ വി​ഭാ​ഗം, പാ​ലി​യേ​റ്റീ​വ് കെ​യ​ർ സം​വി​ധാ​നം തു​ട​ങ്ങി വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് ഈ ​ആ​ശു​പ​ത്രി​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ആ​ശു​പ​ത്രി​യു​ടെ സ്ഥ​ലം തി​രി​ച്ചു​പി​ടി​ക്കാ​ൻ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റും വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളും ന​ഗ​ര​സ​ഭ​യെ സ​മീ​പി​ച്ചെ​ങ്കി​ലും ന​ഗ​ര​സ​ഭ യാ​തൊ​രു​ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ആ​ശു​പ​ത്രി​യു​ടെ സ്ഥ​ലം തി​രി​ച്ചു​പി​ടി​ക്കാ​ൻ ന​ഗ​ര​സ​ഭ​യാ​ണ് പ​രാ​തി ന​ൽ​കേ​ണ്ട​തെ​ന്നും സ്ഥ​ലം ആ​ശു​പ​ത്രി​ക്ക് ത​ന്നെ ല​ഭി​ക്ക​ണ​മെ​ന്നും നി​യ​മം പാ​ലി​ക്ക​പ്പെ​ട​ണ​മെ​ന്നും എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.