സു​ഹൃ​ത്തി​നോ​ട് സം​സാ​രി​ച്ചു നി​ൽ​ക്കേ വ​യോ​ധി​ക​ൻ ‌ബൈ​ക്കി​ടി​ച്ചു മ​രി​ച്ചു
പെ​രു​ന്പാ​വൂ​ർ: റോ​ഡ​രി​കി​ൽ സു​ഹൃ​ത്തി​നോ​ട് സം​സാ​രി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​ൻ ബൈ​ക്കി​ടി​ച്ചു മ​രി​ച്ചു. അ​ല്ല​പ്ര സ്വ​ദേ​ശി വാ​യ​ത്തു​വീ​ട്ടി​ൽ വി.​എ​ൻ. ര​വീ​ന്ദ്ര​ൻ (77) ആ​ണു മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30 ഓ​ടെ അ​ല്ല​പ്ര കു​രി​ശ് ക​വ​ല​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.
പെ​രു​ന്പാ​വൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ബൈ​ക്കാ​ണു ര​വീ​ന്ദ്ര​നെ ത​ട്ടി​യി​ട്ട​ത്. റോ​ഡി​ൽ ത​ല​യ​ടി​ച്ചു വീ​ണ ര​വീ​ന്ദ്ര​നെ ഉ​ട​നെ പെ​രു​ന്പാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.45 ഓ​ടെ മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഊ​ർ​മി​ള. മ​ക്ക​ൾ: ബി​നി, സി​നി, ശ്രീ​നി. മ​രു​മ​ക്ക​ൾ: അ​നി​ൽ (കു​വൈ​ത്ത്), വി​ജ​യ​ൻ, ഷാ​ജി (സൗ​ദി).