ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തു​ന്നയാൾ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ
Saturday, November 11, 2017 12:59 PM IST
ക​രു​നാ​ഗ​പ്പ​ള്ളി:​ക്ഷേ​ത്ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ക​വ​ര്‍​ച്ച ന​ട​ത്തു​ന്ന യു​വാ​വ് പി​ടി​യി​ല്‍. ആ​ല​പ്പു​ഴ ക​ള​ര്‍​കോ​ട് പേ​രൂ​ര്‍ കോ​ള​നി​യി​ല്‍ സു​മേ​ഷ് (32) ആ​ണ് പി​ടി​യി​ലാ​യ​ത്. ​ക​രു​നാ​ഗ​പ്പ​ള്ളി, ഓ​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​തി​ര്‍​ത്തി​ക​ളി​ലു​ള്ള വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ കാ​ണി​ക്ക​വ​ഞ്ചി​ക​ള്‍ കു​ത്തി​തു​റ​ന്ന് ഇ​യാ​ള്‍ മോ​ഷ​ണം ന ​ട​ത്തി​യി​രു​ന്നു.

വ​വ്വാ​ക്കാ​വ്, പു​ലി​യ​ന്‍​കു​ള​ങ്ങ​ര ക്ഷേ​ത്രം, ചെ​റി​യ​ഴീ​ക്ക​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്രം, ക​രു​ക്ക​ശ്ശേ​രി ക്ഷേ​ത്രം, പൂ​ക്കോ​ട്ട് ക്ഷേ​ത്രം, ഓ​ച്ചി​റ വ​ല്ലം ക്ഷേ​ത്രം തു​ട​ങ്ങി നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന ത് . ​മോ​ഷ​ണം ന​ട​ന്ന ക്ഷേ​ത്ര​ങ്ങ​ള്‍​ക്കു സ​മീ​പ​ത്തു നി​ന്നും ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് പ്ര ​തി​യെ സം​ബ​ന്ധി​ച്ച സൂ​ച​ന ല​ഭി​ച്ച​തെ​ന്ന് പോലീ​സ് പ​റ​ഞ്ഞു.​തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ പോ​ലീ​സ് വ​ല​യി​ല്‍ കു​ടു​ങ്ങി​യ​ത്.​

കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ വി​വി​ധ േക്ഷ​ത്ര​ങ്ങ​ളി​ല്‍ കാ​ണി​ക്ക​വ​ഞ്ചി​ക​ള്‍ കു​ത്തി​തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ ഇ​യാ​ള്‍ നേ​ര​ത്തെ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. വ​വ്വാ​ക്കാ​വ്, പു​ലി​യ​ന്‍​കു​ള​ങ്ങ​ര ഒ​രു മാ​സ​ത്തി​നി​ടെ ഒ​ന്നി​ല​ധി​കം ത​വ​ണ മോ​ഷ​ണം ന​ട​ന്ന​തും വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.​ ഇ​തേ തു​ട​ര്‍​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ​യും ക​രു​നാ​ഗ​പ്പ​ള്ളി എ​സി പി ​ശി​വ​പ്ര​സാ​ദി​ന്‍റെ​യും നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം സി​ഐ ആ​ര്‍ രാ​ജേ​ഷ് കു​മാ​റി​ന്‍റെ നേ ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.​എ​സ് ഐ ​മാ​രാ​യ വി ​ശി​വ​കു​മാ​ര്‍, ആ​ര്‍ ബി​ജു, ഹ​രി​കു​മാ​ര്‍, സെ​ബി​ന്‍ മാ​ത്യു, എ​സ് സി​പി​ഒ മാ​രാ​യ ശ്രീ​കു​മാ​ര്‍, ഷാ​ജി​മോ​ന്‍, വി​ഷ്ണു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്