ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽ റോ​​ഡ് നവീകരണം ആരംഭിച്ചു
Saturday, November 11, 2017 1:30 PM IST
കോ​​ട്ട​​യം: ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽ റോ​​ഡ് നി​​ർ​​മാ​​ണം ആ​​രം​​ഭി​​ച്ചു. ശീ​​മാ​​ട്ടി റൗ​​ണ്ടാ​​ന മു​​ത​​ൽ നാ​​ഗ​​ന്പ​​ടം വ​​രെ​​യു​​ള്ള റോ​​ഡാ​​ണ് കെ​എ​സ്ടി​​പി മേ​​ൽ​​നോ​​ട്ട​​ത്തിൽ ന​​വീ​​ക​​രി​​ക്കു​​ന്ന​​ത്. ശീ​​മാ​​ട്ടി റൗ​​ണ്ടാ​​ന​​യ്ക്കും സ​​മീ​​പ​​വും ബേ​​ക്ക​​ർ ജം​​ഗ്ഷ​​നി​​ലും റോ​​ഡി​​ലെ ഒ​​രേ​​വ​​ശ​​ത്തെ ടാ​​റിം​​ഗ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ കോ​​രിമാ​​റ്റി​​കൊ​​ണ്ടാ​​ണു നി​​ർ​​മാ​​ണ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു തു​​ട​​ക്ക​​മാ​​യ​​ത്.

റോ​​ഡി​​ലെ ടാ​​റിം​​ഗ് പൂ​​ർ​​ണ​​മാ​​യും പൊ​​ളി​​ച്ചു​​മാ​​റ്റി​​യ​​ശേ​​ഷം റോ​​ഡ് മ​​ണ്ണി​​ട്ടു​​യ​​ർ​​ത്തി മു​​ക​​ളി​​ൽ മൂ​​ന്നു ത​​ട്ടു​​ക​​ളാ​​യി​​ട്ടാ​​ണു ടാ​​റിം​​ഗ് ന​​ട​​ത്തു​​ന്ന​​ത്. റോ​​ഡി​​ലേ​​ക്ക് ഇ​​റ​​ങ്ങി​​നി​​ൽ​​ക്കു​​ന്ന പോ​​സ്റ്റു​​ക​​ളെ​​ല്ലാം മാ​​റ്റി സ്ഥാ​​പി​​ക്കും. റെ​​യി​​ൽ​​വേ മേ​​ൽ​​പ്പാ​​ല​​ത്തി​​ന്‍റെ നി​​ർ​​മാ​​ണ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ നാ​​ഗ​​ന്പ​​ട​​ത്തും ആ​​കാ​​ശ​​ന​​ട​​പ്പാ​​ത​​യു​​ടെ നി​​ർ​​മാ​​ണ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ ശീ​​മാ​​ട്ടി റൗ​​ണ്ടാ​​ന​​യു​​ടെ സ​​മീ​​പ​​ത്തും ത​​ൽ​​ക്കാ​​ല​​ത്തേ​​ക്കു റോ​​ഡി​​ന്‍റെ നി​​ർ​​മാ​​ണ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തു​​ന്നി​​ല്ല. ഗ​​താ​​ഗ​​ത​​ം നി​​യ​​ന്ത്രി​​ച്ചി​​രി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഏ​​റ്റു​​മാ​​നൂ​​ർ ഭാ​​ഗ​​ത്തു​​നി​​ന്നു​​വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ നാ​​ഗ​​ന്പ​​ടം പാ​​ലം ക​​ഴി​​ഞ്ഞു നെ​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​നു മു​​ന്നി​​ലൂ​​ടെ​​യു​​ള്ള കു​​ര്യ​​ൻ ഉ​​തു​​പ്പ് റോ​​ഡ് വ​​ഴി ശാ​​സ്ത്രി റോ​​ഡി​​ലെ​​ത്തി ശീ​​മാ​​ട്ടി റൗ​​ണ്ടാ​​ന​​യു​​ടെ സ​​മീ​​പ​​ത്തു​​കൂ​​ടി വൈ​​എം​​സി​​എ റോ​​ഡി​​ലൂ​​ടെ​​യാ​​ണു സ​​ഞ്ച​​രി​​ക്കു​​ന്ന​​ത്. കു​​മ​​ര​​കം ഭാ​​ഗ​​ത്തു​​നി​​ന്നും കു​​ട​​മാ​​ളൂ​​ർ, ചു​​ങ്കം ഭാ​​ഗ​​ത്തു​​നി​​ന്നും വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ ബേ​​ക്ക​​ർ ജം​​ഗ്ഷ​​നി​​ലെ പെ​​ട്രോ​​ൾ പ​​ന്പി​​നു പി​​ന്നി​​ലൂ​​ടെ​​യു​​ള്ള റോ​​ഡി​​ലൂ​​ടെ എം​​സി റോ​​ഡി​​ലേ​​ക്കു ഇ​​റ​​ക്കി വൈ​​ഡ​​ബ്ല്യു​​സി​​എ ഭാ​​ഗ​​ത്തേ​​ക്കാ​​ണു ക​​ട​​ത്തി​​വി​​ടു​​ന്ന​​ത്.

എം​​സി റോ​​ഡി​​ലൂ​​ടെ ച​​ങ്ങ​​നാ​​ശേ​​രി ഭാ​​ഗ​​ത്തു​​നി​​ന്നും വ​​രു​​ന്ന​​ വാ​​ഹ​​ന​​ങ്ങ​​ൾ നി​​ല​​വി​​ലു​​ള്ള രീ​​തി​​യി​​ൽ ത​​ന്നെ ഏ​​റ്റു​​മാ​​നൂ​​ർ, കു​​മ​​ര​​കം ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്കു പോ​​കു​​ക​​യാ​​ണ്. ഗ​​താ​​ഗ​​ത​​നി​​യ​​ന്ത്ര​​ണം ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ട്രാ​​ഫി​​ക് പോ​​ലീ​​സി​​നെ ന​​ഗ​​ര​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ വി​​ന്യ​​സി​​ച്ചി​​രു​​ന്നു. രാ​​വി​​ലെ മു​​ത​​ൽ കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ൽ വ​​ൻ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കാ​​ണു അ​​നു​​ഭ​​വ​​പ്പെ​​ട്ടി​​രു​​ന്ന​​ത്.