കേ​ന്ദ്ര മ​ന്ത്രി​ക്ക് ക​ർ​ഷ​ക സ​മി​തി നി​വേ​ദ​നം ന​ൽ​കി
Tuesday, November 14, 2017 11:44 AM IST
മു​ട്ടം: റ​ബ​ർ മേ​ഖ​ല​യി​ലെ പ്ര​തി​ന്ധി​ക​ളും ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ളും പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തി​ന് നി​വേ​ദ​നം ന​ൽ​കി. ചെ​റു​കി​ട റ​ബ​ർ ക​ർ​ഷ​ക​ർ​ക്കാ​യി പ്ര​ത്യേ​ക സാ​ന്പ​ത്തി​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ക, വി​ല​സ്ഥി​ര​ത ഫ​ണ്ടി​ൽ നി​ന്നും റ​ബ​ർ സം​രം​ഭ​ത്തി​നാ​വ​ശ്യ​മാ​യ ഫ​ണ്ട് അ​നു​വ​ദി​ക്കു​ക, റ​ബ​റി​ന് ത​റ​വി​ല നി​ശ്ച​യി​ക്കു​ക, റ​ബ​ർ ഇ​റ​ക്കു​മ​തി​ക്ക് സം​ര​ക്ഷ​ണ ചു​ങ്കം ഏ​ർ​പ്പെ​ടു​ത്തു​ക, റ​ബ​ർ ബോ​ർ​ഡ് ന​ൽ​കി വ​രു​ന്ന സ​ബ്സി​ഡി ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം പു​ന​രാ​രം​ഭി​ക്കു​ക, ആ​ർ​പി​എ​സു​ക​ളേ​യും റ​ബ​ർ ലാ​റ്റി​ക്സ് ക​ന്പ​നി​ക​ളേ​യും സ​ഹാ​യി​ക്കു​ന്ന​തി​ന് ഫ​ണ്ട് അ​നു​വ​ദി​ക്കു​ക, ഉ​ത്പാ​ദ​ന ചി​ല​വ് കു​റ​യ്ക്കു​ന്ന​തി​ന് ന​ടീ​ൽ വ​സ്തു​ക്ക​ളും വ​ള​വും സൗ​ജ​ന്യ നി​ര​ക്കി​ൽ ന​ൽ​കു​ക, റ​ബ​ർ കൃ​ഷി​ക്കാ​യി പ്ര​ത്യേ​ക ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​ക​ളാ​രം​ഭി​ക്കു​ക, തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സു​ക​ളും ക്ഷേ​മ നി​ധി​ക​ളും ഏ​ർ​പ്പെ​ടു​ത്തു​ക, ദേ​ശീ​യ റ​ബ​ർ ന​യം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, ജി​എ​സ്ടി ന​ട​പ​ടി​ക​ളി​ൽ നി​ന്നും ആ​ർ​പി​എ​സു​ക​ളെ ഒ​ഴി​വാ​ക്കു​ക, റ​ബ​ർ ത​ടി കാ​ർ​ഷി​ക വി​ഭ​വ​മാ​ക്കു​ക, റ​ബ​ർ ബോ​ർ​ഡി​ന്‍റെ​യും ക​ർ​ഷ​ക​രു​യെ​യും സം​യു​ക്ത സം​രം​ഭ​മാ​യ ലാ​റ്റ​ക്സി​ന് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ക​ർ​ഷ​ക സ​മി​തി നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി. ക​ർ​ഷ​ക സ​മി​തി നേ​താ​ക്ക​ളാ​യ വി.​ആ​ർ പ​ങ്ക​ജാ​ക്ഷ​ൻ നാ​യ​ർ, സു​ജി കു​ര്യാ​ക്കോ​സ്, പി.​പി തോ​മ​സ്, കെ.​എം തോ​മ​സ്, പി.​എം ബേ​ബി തു​ട​ങ്ങി​യ​വ​ർ നി​വേ​ദ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.